CinemaComing SoonGeneralLatest NewsNEWS

ധ്യാൻ ശ്രീനിവാസന്റെ ‘സണ്ണി ഡേയ്സ്’: ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘സണ്ണി ഡേയ്സ്’. ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. സുനീർ സുലൈമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചടങ്ങിൽ ധ്യാൻ ശ്രീനിവാസൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

മുകേഷ്, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ശെല്‍വകുമാര്‍ എസ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അതുല്‍ ആനന്ദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ബ്ലൂ ലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കെ ജി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ബിജു കടവൂർ എഡിറ്റർ റിതിൻ രാധാകൃഷ്‍ണ. കല-രഞ്‍ജിത്ത് കൊത്താരി, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്‍ത്രാലങ്കാരം-അനിൽ ചെമ്പൂർ. സ്റ്റിൽസ്- അഗസ്റ്റിൻ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ലാൽ കരുണാകരൻ. അസോസിയേറ്റ് ഡയറക്ടർ- പിജെ പ്രിജിൻ.
പിആർഒ- എഎസ് ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button