ബെംഗളൂരു: റൂട്ട് കനാൽ ശസ്ത്രക്രിയയിൽ നടന്ന ഗുരുതര പിഴവിൽ മുഖം വികൃതമായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചതോടെ സ്വാതിയെ ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. മുഖം വികൃതമായതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സ്വാതി ഇപ്പോൾ. സ്വകാര്യ ആശുപത്രിയിലാണ് റൂട്ട് കനാൽ ശസ്ത്രക്രിയയ്ക്കായി താരം ചികിത്സ തേടിയത്.
നടിക്ക് റൂട്ട് കനാൽ തെറാപ്പി പരാജയപ്പെട്ടതിനെ തുടർന്ന് മുഖത്ത് വേദന ഉണ്ടാവുകയും, മുഖം വീർക്കുകയുമായിരുന്നു. ചികിൽസ സംബന്ധിച്ച് അപൂർണ്ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടർ നൽകിയതെന്ന് സ്വാതി പറയുന്നു. മുഖത്തെ നീർക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മാറുമെന്നാണ് ഡോക്ടർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ, മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. ഇതേത്തുടർന്ന് നടി മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഹണിമൂൺ തായ്‌ലാന്റിൽ: നയൻ – വിക്കി ദമ്പതികളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നൽകിയെന്നാണ് നടിയുടെ ആരോപണം. തുടർ ചികിത്സയ്‌ക്കായി മറ്റൊരു ആശുപത്രിയിൽ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും താരം പറയുന്നു. തമിഴ് ചിത്രം എഫ്.ഐ.ആർ, കന്നഡ ചിത്രം 6 ടു 6 തുടങ്ങിയവയിലെ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്.
Post Your Comments