ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി സെൽവരാഘവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് നാനേ വരുവേൻ. വി ക്രിയേഷൻസിൻ്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. മേയാത മാൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ദുജയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സെൽവരാഘവനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യുവാൻ ശങ്കർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
ഇപ്പോളിതാ, നാനേ വരുവേൻ എന്ന ചിത്രത്തിന് ശേഷം പുതുപേട്ടൈയ്ക്ക് രണ്ടാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകൻ സെൽവരാഘവൻ എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പുതുപേട്ടൈ, ആയിരത്തിൽ ഒരുവൻ എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് സെൽവരാഘവൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, പുതുപേട്ടൈ 2 ആകും ആദ്യം ഒരുക്കുക എന്ന സ്ഥിരീകരണമാണ് സംവിധായകൻ ഇപ്പോൾ നടത്തിയിരിക്കുന്നത്.
Also Read: ‘എന്തിനാണ് എല്ലാ കാര്യങ്ങളും വാർത്തയാക്കാൻ ആഗ്രഹിക്കുന്ന ഒരു രാജ്യമായി നാം മാറുന്നത്’: മാധവൻ
2006ൽ ധനുഷിനെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പുതുപേട്ടൈ. ചിത്രം തിയേറ്ററിൽ വൻ വിജയമാണ് സ്വന്തമാക്കിയത്. 2010ൽ കാർത്തി നായകനായെത്തിയ ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ. എന്നാൽ, രണ്ടാം ഭാഗത്തിൽ ധനുഷാകും നായകനായെത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായ കാതൽ കൊണ്ടേൻ, മയക്കം എന്ന എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ധനുഷിൻ്റെ ജേഷ്ഠ സഹോദരൻ കൂടിയായ സെൽവരാഘവൻ ആയിരുന്നു.
Post Your Comments