കഴിഞ്ഞ ദിവസമായിരുന്നു നടൻ നാഗചൈതന്യയും മോഡലും നടിയുമായ ശോഭിത ധൂലിപാലും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. വാർത്തകൾ എത്തിയതിന് പിന്നാലെ നാഗചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സാമന്തയുടെ പിആർ ടീമാണ് ഗോസിപ്പുകൾക്ക് പിന്നിലെന്ന് താരത്തിന്റെ ആരാധകർ പറഞ്ഞിരുന്നു. ഈ പ്രചാരണം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ ഇപ്പോൾ സാമന്ത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സാമന്തയുടെ പ്രതികരണം.
‘പെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ’, എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്.
2017ൽ ആയിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞതായി പ്രഖ്യാപിച്ചത്. തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവർ സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവന പങ്കിടുകയായിരുന്നു.
Also Read: വിജയ്യുടെ പുതിയ ചിത്രം ‘വാരിസു’: ഫസ്റ്റ് ലുക്ക് പുറത്ത്
അതേസമയം, പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് നാഗചൈതന്യയും സാമന്തയും. ഖുഷി, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടേതായി ഒരുങ്ങുന്നത്. താങ്ക്യൂ ആണ് അണിയറയിൽ ഒരുങ്ങുന്ന നാഗചൈതന്യയുടെ പുതിയ ചിത്രം.
Post Your Comments