മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന പൂർണിമ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. ഇപ്പോളിതാ, പൂർണിമ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സ്മാർട്ട് വർക്കിങ് ആയ വ്യക്തിയാണ് പൃഥ്വിരാജെന്നാണ് പൂർണിമ പറയുന്നത്. ഇപ്പോഴത്തെ പൃഥ്വിരാജിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും, അത് സാധ്യമായത് കഠിനാധ്വാനത്തിലൂടെയാണെന്നും പൂർണിമ കൂട്ടിച്ചേർത്തു.
Also Read: ധോണിയുടെ കളി ഇനി സിനിമയിൽ: വിജയ് ചിത്രത്തിന്റെ നിർമ്മാതാവായി ധോണി
പൂർണിമ ഇന്ദ്രജിത്തിന്റെ വാക്കുകൾ:
സ്മാർട്ട് വർക്കിങ് ആയ വ്യക്തിയാണ് പൃഥ്വിരാജ്. ഇപ്പോഴുള്ള പൃഥ്വിരാജ് ആയത് കഠിനാധ്വാനം കൊണ്ട് കിട്ടിയതാണ്. അദ്ദേഹത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഞാനാ വീട്ടിലെത്തുമ്പോൾ പാത്തുവിന്റെ ഇപ്പോഴത്തെ പ്രായമാണ് രാജുവിന്. 18 വയസ്സ്. ചേച്ചി എന്ന രീതിയിൽ ആ വളർച്ചയാണ് ഞാനും നോക്കി കാണുന്നത്.
ഏറ്റവും സ്നേഹിക്കുന്ന ആൾക്കാരുടെ ഉയർച്ച നമ്മുടെ ഉയർച്ച കൂടിയാണ്. ജീവിതം കുറേ പിന്നിട്ട ശേഷമാണ് പലരും സ്വയം തിരിച്ചറിയുന്നത്. പക്ഷേ, താൻ എന്താണെന്ന് പൃഥ്വിരാജ് ഇരുപതാം വയസ്സിൽ തന്നെ കണ്ടെത്തി.
Post Your Comments