ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം വിവിധ മേഖലകളിലും സംരഭങ്ങളിലും സജീവമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണി. ധോണി ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം. ധോണി പ്രൊഡക്ഷൻസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം.
കോളിവുഡ് ഫിലിം ഇൻഡസ്ട്രിയിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. തെന്നിന്ത്യയുടെ ദളപതി വിജയിയോടൊപ്പമാണ് ധോണിയുടെ ആദ്യ സിനിമയൊരുങ്ങുന്നത്. ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ധോണി അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിൻ നയൻതാര നായികയാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ധോണി തന്നെ ഇത് നിരസിച്ചിരുന്നു.
Also Read: ടൊവിനോ ചിത്രം അദൃശ്യ ജാലകങ്ങൾക്ക് സംഗീതം ഒരുക്കാൻ ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്
അതേസമയം, വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പുറത്തുവിട്ടു. ‘വാരിസു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വംശി പൈടിപ്പള്ളി ആണ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന ആണ് നായിക. വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ രാജുവും ഷിരിഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments