തിരുവനന്തപുരം: തനിക്കായി തയ്യാറാക്കിയ വിശ്വരൂപ ശില്പം നേരിൽ കാണാനെത്തി മോഹൻലാൽ. ഞായറാഴ്ചയാണ് മോഹന്‍ലാൽ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ എത്തിയത്. വാർത്തകളിലൂടെ എല്ലാവരും ഈ ശില്പം കണ്ടെന്നും, അപ്പോ താനും കാണേണ്ടേ എന്നും മോഹന്‍ലാൽ ശില്പി വെള്ളാർ നാഗപ്പനോട് പറഞ്ഞു.
ക്രാഫ്റ്റ് വില്ലേജിലെ ശില്പങ്ങളെല്ലാം നോക്കി കണ്ട മോഹൻലാൽ, ശില്പം ഏറെ ഇഷ്ടമായെന്നു പറഞ്ഞ് ശില്പിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. നിർമ്മാണം പൂർത്തിയായ ശില്പം, അടുത്തയാഴ്ച മോഹന്‍ലാലിന്റെ ചെന്നൈയിലെ വസതിയിലേക്ക് കൊണ്ടുപോകും. 12 അടി ഉയരത്തിൽ തടിയിലാണ് ശില്പം തയ്യാറാക്കിയിട്ടുള്ളത്.
ഹണിമൂൺ തായ്‌ലാന്റിൽ: നയൻ – വിക്കി ദമ്പതികളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ശില്പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും, മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും, ചുറ്റും ദശാവതാരവുമാണ് കൊത്തിയിട്ടുള്ളത്. വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ, വെള്ളാർ നാഗപ്പനും മറ്റ് എട്ടു ശില്പികളും ചേർന്നാണ് വിശ്വരൂപ ശില്പം നിർമ്മിച്ചത്. സംഘത്തിന്റെ മൂന്നര വർഷത്തെ പരിശ്രമമാണ് പൂർത്തിയായ വിശ്വരൂപ ശില്പം. ശില്പപീഠത്തിൽ നാനൂറോളം കഥാപാത്രങ്ങളെയും കൊത്തിയെടുത്തിട്ടുണ്ട്.
Post Your Comments