CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ബേസിൽ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയഹേ’ സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി കേരളത്തിന്റെ സൂപ്പർ ബാറ്റ്സ്‌മാൻ സഞ്ജു സാംസൺ

കൊച്ചി: ‘ജാനേമൻ’ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘മുത്തുഗൗ’, ‘അന്താക്ഷരി’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ് സംവിധായകൻ. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ക്രിക്കറ്റ്‌ താരം സഞ്ജു സാംസൺ ഒരു സർപ്രൈസ് വിസിറ്റ് നടത്തിയിരുന്നു. അണിയറ പ്രവർത്തകരും താരങ്ങളുമൊത്തുള്ള സഞ്ജുവിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് ഇപ്പോൾ. ബേസിൽ ജോസഫുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് സഞ്ജു സാംസൺ. അയർലാൻഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുൻപാണ്, സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റിൽ എത്തിയത്. ബേസിലും സംവിധായകൻ വിപിനും വലിയ ക്രിക്കറ്റ്‌ പ്രേമികളാണ്.

ഇരട്ട വേഷത്തിൽ രൺബീർ കപൂർ: ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

സംവിധായകനായ വിപിൻ ദാസും, നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ബബ്ലു അജുവാണ് ചായഗ്രാഹകൻ. ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം – പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം – ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.

shortlink

Related Articles

Post Your Comments


Back to top button