തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കിയ നടിയാണ് കീർത്തി. താരത്തിന്റേ ഏറ്റവും പുതിയ ചിത്രമാണ് വാശി. ടൊവിനോ തോമസാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. രേവതി കലാമന്ദറിന്റെ ബാനറിൽ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചത്. അച്ഛൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് കീർത്തി അഭിനയിക്കുന്നത്. തിയേറ്ററിൽ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോളിതാ, സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് കീർത്തി സുരേഷ്. അമ്മയേയും അച്ഛനേയും എതിർത്താണ് സിനിമയിൽ എത്തിയതെന്നാണ് ദേശീയ പുരസ്കാര ജേതാവ് കൂടിയായ കീർത്തി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.
കീർത്തി സുരേഷിന്റെ വാക്കുകൾ:
ചെറുപ്പം മുതലെ സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹവും സ്വപ്നവും. പക്ഷെ, അച്ഛനും അമ്മയും എന്റെ ആഗ്രഹത്തെ എതിർത്തു. പ്രത്യേകിച്ച് അച്ഛനായിരുന്നു കൂടുതൽ എതിർപ്പ്. പിന്നീട് അത് നടത്തി കാണിക്കാനുള്ള വാശിയായിരുന്നു എനിക്ക്. അങ്ങനെയാണ് ഞാൻ സിനിമയിൽ എത്തിയത്. പണ്ടുമുതലേ എന്തെങ്കിലും ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അത് നടത്തിയെടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അന്ന് അച്ഛനോടുളള വാശിയാണ് ഇന്ന് എന്നെ സിനിമയിൽ എത്തിച്ചത്.
Post Your Comments