Uncategorized

ഷൂട്ടിങ് പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: ഭാവന, ഷറഫുദ്ദീൻ, അനാർക്കലി നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻ്റേണൽ കംപ്ലൈൻ്റ്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കൃത്യമായ പെരുമാറ്റച്ചട്ടം പാലിച്ചാണ് ചിത്രീകരണം നടക്കുക. ‘ഐസി’യിൽ അംഗങ്ങളായവരുടെ വിവരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

ഷറഫുദ്ദീൻ, നായികമാരായ ഭാവന, അനാർക്കലി എന്നിവരോടൊപ്പം അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദറും, ലണ്ടൻ ടാക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ചിത്രസംയോജനവും നിർവ്വഹിക്കുന്നത് സംവിധായകനായ ആദിൽ മൈമൂനത്ത് അഷ്‌റഫ് തന്നെയാണ്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘നാലാം മുറ’: ചിത്രീകരണം പൂർത്തിയായി

അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ഷനും നിർവ്വഹിച്ചത് ശബരിദാസ് തോട്ടിങ്കലുമാണ്. സ്റ്റിൽസ് – രോഹിത് കെ സുരേഷ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – ശ്യാം മോഹൻ, കിരൺ കേശവ്. അമൽ ചന്ദ്രൻ മേക്കപ്പും മെൽവി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button