മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭാവനയായി നൽകുമെന്ന വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. കഴിഞ്ഞ ദിവസമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് വേണ്ടി നാദിർഷയ്ക്ക് കൈമാറിയത്. ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന ‘എസ് ജി 255’ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൻ്റെ അഡ്വാൻസിൽ നിന്നാണ് തുക നൽകിയത്. ഇക്കാര്യം സുരേഷ് ഗോപിയും നാദിർഷയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇരുവരുടേയും പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നിരവധി പേരാണ് നടന് ആശംസകളും നന്ദിയും അറിയിച്ച് രംഗത്തെത്തുന്നത്. ഗിന്നസ് പക്രു, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിന് താഴെ നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മിമിക്രിയിലൂടെ വളര്ന്ന നടന്മാര് പോലും ഇത്രയും സ്നേഹവും കരുതലും മിമിക്രി കലാ സമൂഹത്തോട് കാണിച്ചു കാണില്ല, സുരേഷ് ഗോപി നാട്യങ്ങളില്ലാത്ത കാരുണ്യ വിസ്മയമാണെന്നാണ് ഒരാള് കമന്റായി കുറിച്ചത്. ‘നമിക്കുന്നു ശ്രീ സുരേഷ് ഗോപിയെ, സഹജീവികളോടുള്ള ആ സ്നേഹവായ്പ്പിന് മുന്പില്…സഹജസ്നേഹത്തിന്റെ ഹൃദയവിശാലതക്ക് മുന്പില്, പൊന്നോ …. നിങ്ങള് വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണല്ലോ…… നമിച്ചു പോയി ‘, എന്നിങ്ങനെയാണ് കമന്റുകൾ.
Also Read: എന്റെ കരച്ചിൽ നിർത്താൻ അച്ഛൻ കണ്ടെത്തിയ വഴിയായിരുന്നു അത്: കുട്ടിക്കാലത്തെ ഓർമ്മകൾ പറഞ്ഞ് വിനീത്
നേരത്തെ ‘ഒറ്റക്കൊമ്പൻ ‘ എന്ന ചിത്രത്തിൻ്റെ അഡ്വാൻസിൽ നിന്ന് ഒരു തുകയും സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് നൽകിയിരുന്നു.
Post Your Comments