CinemaGeneralIndian CinemaLatest NewsMollywood

നടൻ ധീരജ് ഡെന്നി വിവാഹിതനായി: കുടുംബസമേതം പങ്കെടുത്ത് ടൊവിനോ

യുവനടൻ ധീരജ് ഡെന്നി വിവാഹിതനായി. തൃശ്ശൂർ സ്വദേശി ആൻമരിയ ആണ് വധു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു വിവാഹം. വിവാഹത്തെ സംബന്ധിച്ച് ധീരജ് യാതൊരു വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാ​ഹത്തിന് എത്തിയത്.

നടന്മാരായ നിവിൻ പോളി, ടൊവിനോ തോമസ് എന്നിവർ ധീരജിൻ്റെ കസിൻ സഹോദരന്മാരാണ്. ധീരജിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് നിവിൻ പോളി. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനോ തോമസ്. ടൊവിനോ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. നിവിൻ പോളിയുടെ ഭാര്യ റിന്നയും വിവാഹ റിസപ്‌ഷന് എത്തിയിരുന്നു. നടിമാരായ ആദ്യ പ്രസാദ്, അപർണ്ണ ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Also Read: ബേസിൽ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയഹേ’ സെറ്റിൽ സർപ്രൈസ് വിസിറ്റ് നടത്തി കേരളത്തിന്റെ സൂപ്പർ ബാറ്റ്സ്‌മാൻ സഞ്ജു സാംസൺ

‘എട്ടുവർഷങ്ങൾക്ക് മുമ്പാണ് ആൻമരിയയെ കണ്ടത്. സുഹൃത്തുക്കളായിരുന്നു ആദ്യം. സൗഹൃദം പിന്നീട് കുറച്ച് സ്പെഷ്യലായ ഒന്നിലേക്ക് മാറി. അത് ജീവിതാവസാനം വരെ തുടരാൻ തീരുമാനിച്ചു. ഇതൊരു സാധാരണ വിവാഹമല്ല. കുടുംബവും സുഹൃത്തുക്കളുമെല്ലാമാണ് ഇത് സാധ്യമാക്കിയത്’, വിവാഹചിത്രം പങ്കുവച്ചുകൊണ്ട് ധീരജ് ഇൻസ്റ്റാ​ഗ്രാമിൽ ഇങ്ങനെയാണ് കുറിച്ചത്.

കൽക്കി, കർണൻ നെപ്പോളിയൻ ഭ​ഗത് സിം​ഗ്, മൈക്കൽ കോഫി കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ധീരജ്.

shortlink

Related Articles

Post Your Comments


Back to top button