ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ‘ഛക്ദ എക്സ്പ്രസ്’ ചിത്രീകരണം ആരംഭിച്ചു. അനുഷ്ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. ‘ഛക്ദ എക്സ്പ്രസ്’ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ വിവരം അനുഷ്ക ശര്‍മയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്രതിക ഷായാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.’ഛക്ദ എക്സ്പ്രസ്’ എന്ന സിനിമയ്ക്ക് വേണ്ടി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തെ, അനുഷ്ക ശര്‍മ പങ്കുവെച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലന് ഗോസ്വാമിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചക്ദ എക്സ്പ്രസ്, വനിതാ ക്രിക്കറ്റിന്റെ ലോകത്തേക്ക് കണ്ണു തുറക്കുന്ന ചിത്രമാണ്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് നേടിയിട്ടുള്ള ജൂലൻ ഗോസ്വാമി ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ നീണ്ടകാലം ഒന്നാം സ്ഥാനം കൈയടക്കിയിരുന്നു.
Read Also:- ഇരട്ട വേഷത്തിൽ രൺബീർ കപൂർ: ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
അതേസമയം, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതവും സിനിമയായി വെള്ളിത്തിരയിലേക്ക് എത്തുന്നു. ‘സബാഷ് മിതു’ എന്ന ചിത്രത്തില്‍ തപ്സിയാണ് നായിക. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിട്ടിരുന്നു.
Post Your Comments