CinemaGeneralIndian CinemaLatest NewsMollywood

സൗബിന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് ‘ഇലവീഴാപൂഞ്ചിറ’ സാക്ഷ്യം വഹിക്കും: വിഷ്ണു വേണുവിന്റെ കുറിപ്പ്

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ‘. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ‘ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറി പറയുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സൗബിൻ ഷാഹിർ ആണ്. കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു ആണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോളിതാ, സിനിമയെ കുറിച്ച് നിർമ്മാതാവ് വിഷ്ണു വേണു സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സൗബിൻ ഷാഹിർ എന്ന നടന്റെ സമാനതകളില്ലാത്ത പ്രകടനത്തിനായിരിക്കും ‘ഇലവീഴാപൂഞ്ചിറ’ സാക്ഷ്യം വഹിക്കുകയെന്നാണ് വിഷ്ണു പറയുന്നത്. സിനിമയുടെ റിലീസിന് ശേഷം ഭൂരിഭാഗവും അഭിനയത്തെക്കുറിച്ചോ സാങ്കേതികതയെക്കുറിച്ചോ ലഭിക്കുന്ന പ്രതികരണം നെഗറ്റീവ് ആണെങ്കിൽ തന്റെ അവസാന നിർമ്മാണ സംരംഭമായിരിക്കും ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ സൗബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുള്ള കുറിപ്പിലൂടെയാണ് വിഷ്ണുവിന്റെ പ്രതികരണം.

Also Read: അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ചിത്രമല്ല ഇത്: ആര്‍ മാധവന്‍

വിഷ്ണു വേണുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

വിജയിച്ച ഓരോ നടന്റെയും പിന്നിൽ ഒരു സംവിധായകനുണ്ട്. തന്റെ ക്രാഫ്റ്റിൽ നന്നായി വൈദഗ്ദ്ധ്യമുള്ള ഒരു കരകൗശലക്കാരൻ ഒരു നടനെ കഥാപാത്രത്തിലേക്ക് വാർത്തെടുക്കാൻ സഹായിക്കുന്നു. ഒരു കഥാപാത്രത്തിന്റെയോ സിനിമയുടെയോ വിജയവും പരാജയവും അഭിനയത്തിന്റെയും കഥയുടെയും സംവിധാനത്തിന്റെയും സമന്വയമാണ്. ആക്ഷനും കട്ടിനും ഉള്ളിൽ ഒരു അഭിനേതാവിന്റെ പ്രകടനത്തിന്റെ മികവ് നിർണ്ണയിക്കുന്നത് സംവിധായകനാണ്. ‘ഇലവീഴാപൂഞ്ചിറ’യിൽ സൗബിൻ ഷാഹിർ എന്ന നടന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് ഞാൻ സാക്ഷിയാണ്. ഒരു നടൻ എന്ന നിലയിൽ സൗബിൻ ഷാഹിറിന്റെ പ്രകടനത്തിന്റെ തത്സമയ സാക്ഷിയായതിനാൽ, ‘ഇലവീഴാപൂഞ്ചിറ’ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും എന്ന് ഞാൻ ഉറപ്പ് നൽകുന്നു.

‘ഇലവീഴാപൂഞ്ചിറ’യുടെ നിർമ്മാണത്തിന് വിയർപ്പും ചോരയും ഞങ്ങൾ ഒഴുക്കിയ ശേഷവും, ലഭിക്കുന്ന റിവ്യൂകളിൽ അഭിനയത്തെക്കുറിച്ചോ സാങ്കേതികതയെക്കുറിച്ചോ ഭൂരിഭാഗവും നെഗറ്റീവ് ആണെങ്കിൽ ഇത് എന്റെ അവസാന നിർമ്മാണ സംരംഭമായിരിക്കും. സെൻട്രൽ പിക്‌ചേഴ്‌സിലൂടെയും ഫാർസ് ഫിലിംസിലൂടെയും ‘ഇലവീഴാപൂഞ്ചിറ’ ഉടൻ നിങ്ങളിലേയ്‌ക്കെത്തുമെന്ന വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button