കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ബോക്സ് ഓഫീസ് വേട്ട തുടരുകയാണ്. ജൂൺ മൂന്നിന് റിലീസായ ചിത്രം ഇതിനോടകം തന്നെ പല റെക്കോർഡുകളും മറികടന്നു. പതിനാറ് ദിവസങ്ങൾ കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് മാത്രം 150 കോടിയ്ക്ക് മുകളിൽ ചിത്രം കളക്ഷൻ നേടി കഴിഞ്ഞു. ആദ്യ ദിനം മുതൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മിക്ക തിയേറ്ററുകളിലും ഇപ്പോളും ഹൗസ്ഫുൾ ആയാണ് പ്രദർശനം നടക്കുന്നത്.
ചിത്രത്തിന്റെ ആകെ കളക്ഷൻ 360 കോടി കടന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ, കമൽ ഹാസന്റെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് വിക്രം. പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും വിക്രം സ്വന്തമാക്കിയിട്ടുണ്ട്.
Also Read: ‘ബാഷ’യുടെ സ്റ്റൈലിൽ ഗ്യാങ്സ്റ്റർ ചിത്രവുമായി ദളപതി വിജയ്‌യും സംവിധായകൻ ലോകേഷ് കനകരാജും
ചിത്രത്തിൽ മലയാളി സാന്നിധ്യമായി കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്, നരേൻ എന്നിവരും അണിനിരന്നിരുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രം നിർമ്മിച്ചത്.
Post Your Comments