CinemaGeneralIndian CinemaLatest NewsMollywood

എൻ എഫ് വർഗീസിന്റെ ഓർമ്മയിൽ ‘പ്യാലി’: റിലീസ് തിയതി പ്രഖ്യാപിച്ചു

എൻ എഫ് വർഗീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘പ്യാലി’. നടൻ എൻ എഫ് വർഗീസിന്റെ മകൾ സോഫിയ വർഗീസും ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസും ചേർന്നാണ് ചിതം നിർമ്മിക്കുന്നത്. നവാഗതരായ ബബിത – റിൻ ദമ്പതികൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബാർബി ശർമ്മ, ജോർജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജുലൈ 8ന് ചിത്രം തിയേറ്ററുകളിൽ എത്തും. ദുൽഖർ സൽമാൻ ആണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്. എൻ എഫ് വർഗീസിന്റെ 20-ാം ചമര വാർഷിക ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്‍ വിട്ടത്.

Also Read: ‘ജയ ജയ ജയ ജയഹേ’ സെറ്റിൽ സഞ്‍ജുവിന്റെ സർപ്രൈസ് വിസിറ്റ്

‘ഇതിഹാസ താരം എൻ എഫ് വർഗീസിനെ നഷ്ടപ്പെട്ടിട്ട് ഇന്ന് 20 വർഷം തികയുന്നു. ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തെ ഓർക്കുമ്പോൾ, ഞങ്ങൾ വേഫെയറർ ഫിലിംസും എൻഎഫ് വർഗീസ് പിക്‌ചേഴ്‌സും ‘പ്യാലി’യുടെ അവിശ്വസനീയമായ കഥ നിങ്ങളിലേക്ക് കൊണ്ടുവരാൻ വളരെ ആവേശത്തിലാണ്. ‘പ്യാലി ‘ വേൾഡ് വൈഡ് റിലീസ് ജൂലൈ 8ന്’, എന്നാണ് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button