അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഈ അവസരത്തിൽ പദ്ധതിയെ അനുകൂലിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗത്ത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മയക്കുമരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്നാണ് കങ്കണ പറയുന്നത്.
‘ഇസ്രായേലുൾപ്പെടെ പല രാജ്യങ്ങളിലും യുവാക്കൾക്കിടയിൽ സൈനിക പരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുൻപ് അച്ചടക്കവും ദേശസ്നേഹവും പോലുള്ള ജീവിത മൂല്യങ്ങള്‍ പഠിക്കാനായിരുന്നു സൈന്യത്തില്‍ ചേര്‍ന്നിരുന്നത്. ഒപ്പം അതിര്‍ത്തി സുരക്ഷയ്ക്കും. തൊഴില്‍ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ട്. പഴയകാലങ്ങളിൽ യുവാക്കൾ ഗുരുകുലങ്ങളിൽ പോയിരുന്നത് പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല. മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന യുവാക്കള്‍ക്ക് ഈ പരിഷ്കാരം ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ച കേന്ദ്രസര്‍ക്കാരിന് അഭിനന്ദനങ്ങള്‍’, കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Also Read: സൗബിന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് ‘ഇലവീഴാപൂഞ്ചിറ’ സാക്ഷ്യം വഹിക്കും: വിഷ്ണു വേണുവിന്റെ കുറിപ്പ്
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കി ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ ഗ്രാമീണ മേഖലകളില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം ഉണ്ടായി. റെയില്‍വേ സ്റ്റേഷന് അടിച്ചു തകര്‍ത്തു. മുസോഡിയില്‍ അക്രമികള്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു.
Post Your Comments