CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

‘ബാഷ’യുടെ സ്റ്റൈലിൽ ഗ്യാങ്സ്റ്റർ ചിത്രവുമായി ദളപതി വിജയ്‌യും സംവിധായകൻ ലോകേഷ് കനകരാജും

ചെന്നൈ: വൻ വിജയമായ ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്‌യും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു മധ്യവയസ്കനായ ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് ലഭ്യമായ സൂചന.

ചിത്രത്തിൽ വിജയ് 40 വയസ്സുള്ള ഒരു ഗുണ്ടാസംഘത്തലവന്റെ വേഷത്തിലാണ് എത്തുന്നത്. ബാഷയിലെ രജനികാന്തിന്റെ കഥാപാത്രത്തിന് സമാനമായിരിക്കും വിജയ്‌യുടെ കഥാപാത്രമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button