തമിഴ്‌നാട്ടില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കമല്‍ ഹാസന്‍ ചിത്രം ’വിക്രം’. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ ’വിക്രം’ കളക്ട് ചെയ്തു കഴിഞ്ഞു. ഇതോടെ ‘ബാഹുബലി; ദ കണ്‍ക്ലൂഷന്‍’ എന്ന ചിത്രം സൃഷ്ടിച്ച റെക്കോര്‍ഡാണ് വിക്രം മറികടന്നിരിക്കുന്നത്. 146 കോടിയാണ് ‘ബാഹുബലി’യുടെ തമിഴ്‌നാട് ബോക്‌സ് ഓഫീസ് കളക്ഷന്‍. ആഗോളതലത്തില്‍ 315 കോടിക്ക് മുകളില്‍ സിനിമ സ്വന്തമാക്കി കഴിഞ്ഞു. റിലീസിന് മുന്നേ തന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടി, സാറ്റ്‌ലൈറ്റ് റൈറ്റ് വഴിയാണ് ചിത്രം 200 കോടി സ്വന്തമാക്കിയത്.
കമല്‍ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത്. സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ’വിക്രം’ നിര്‍മ്മിച്ചത്.
Also Read: എനിക്ക് ആ പേരിട്ടത് ഞാൻ തന്നെ: ജയസൂര്യ പറയുന്നു
കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. 35 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് ഇതുവരെ നേടിയ വരുമാനം. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും ‘വിക്രം’ സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments