CinemaGeneralInternationalLatest NewsNEWS

രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന രംഗം: ഡിസ്നിയുടെ പുതിയ അനിമേറ്റഡ് ചിത്രത്തിന് പതിനാല് രാജ്യങ്ങളിൽ വിലക്ക്

ഡിസ്നിയുടെ പുതിയ അനിമേറ്റഡ് ചിത്രം ലൈറ്റ് ഇയറിന്റെ റിലീസ് വിലക്കി പതിനാല് രാജ്യങ്ങള്‍. ചിത്രത്തിലെ രണ്ട് സ്ത്രീകള്‍ ചുംബിക്കുന്ന രംഗമാണ് വിലക്കിന് കാരണം. ടോയ് സ്റ്റോറി ഫ്രാഞ്ചൈസിന്റേതായി റിലീസ് ചെയ്ത ചിത്രമാണ് ‘ലൈറ്റിയര്‍’. ബസ് ലൈറ്റ് ഇയര്‍-അലീഷ ഹോതോണ്‍ എന്നീ കഥാപാത്രങ്ങളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇരുവരും ചിത്രത്തില്‍ സ്‌പേസ് റേഞ്ചഴ്‌സാണ്. സ്വവര്‍ഗാനുരാഗിയായ അലീഷ ചിത്രത്തില്‍ മറ്റൊരു യുവതിയെ വിവാഹം കഴിയക്കുകയും ഇരുവരും ചുംബിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് വിലക്കിന് കാരണമായത്.

വേറിട്ട ലൈംഗികത കാണിക്കുന്നത് നിയമങ്ങള്‍ക്ക് എതിരാണെന്ന കാരണത്താലാണ് ഇന്തോനേഷ്യയില്‍ ചിത്രം വിലക്കിയത്. മലേഷ്യയില്‍ നെറ്റ്ഫ്ലിക്സിൽ ചിത്രത്തിന്റെ ഒറിജിനല്‍ വേര്‍ഷന്‍ കാണാം. എന്നാല്‍, തിയേറ്ററില്‍ ചുംബന സീന്‍ സെന്‍സര്‍ ചെയ്തിട്ടുണ്ട്.

സിംഗപ്പൂരില്‍ പതിനാറ് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമെ ലൈറ്റ് ഇയര്‍ എന്ന ചിത്രം കാണാന്‍ സാധിക്കുകയുള്ളു. മീഡിയ കണ്ടന്റ് സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്ന് കാണിച്ചാണ് യുഎഇയില്‍ വിലക്ക്. മുമ്പും പല ഹോളിവുഡ് ചിത്രങ്ങളും എല്‍ജിബിറ്റിക്യു കഥാപാത്രങ്ങളെ സ്‌ക്രീനില്‍ കാണിക്കുന്നു എന്ന കാരണത്താല്‍ ഇതേ രാജ്യങ്ങളില്‍ വിലക്കിയിട്ടുണ്ട്. മാര്‍വലിന്റെ ഡോക്ടര്‍ സ്ട്രേഞ്ചും എറ്റേര്‍ണല്‍സുമെല്ലാം ഇത്തരത്തില്‍ വിലക്ക് നേരിട്ടിരുന്നു.

shortlink

Post Your Comments


Back to top button