CinemaGeneralIndian CinemaLatest NewsMollywood

വീട്ടില്‍ ഭയങ്കര പ്രശ്‌നം, നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം; സോളോ ഇന്റര്‍വ്യൂ ഇനിയില്ലെന്ന് ധ്യാന്‍ ശ്രീനിവാസൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സംവിധായകനായും നടനായും തിളങ്ങുന്ന ധ്യാൻ നൽകുന്ന അഭിമുഖങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിൽ സംഭവിച്ച രസകരമായ കാര്യങ്ങൾ അതുപോലെ തുറന്നു പറയുന്നു എന്ന പ്രത്യേകതയാണ് ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നതിന്റെ കാരണം. എന്നാൽ, ചിലത് വിവാദങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

ഇപ്പോളിതാ, ഇനി കുറച്ച് കാലത്തേക്ക് താൻ  അഭിമുഖം കൊടുക്കില്ലെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സോളോ ഇന്റര്‍വ്യൂ നല്‍കില്ലെന്നും, ഗ്രൂപ്പ് ഇന്റര്‍വ്യൂ നല്‍കുമെന്നുമാണ് ധ്യാൻ പറയുന്നത്. കുടുംബത്തിനുള്ളിൽ നിന്നും സമ്മർദം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Also Read: ‘ആനന്ദം’ സംവിധായകൻ വീണ്ടും എത്തുന്നു: ‘പൂക്കാലം’ ഫസ്റ്റ് ലുക്ക് റിലീസായി

‘അടുത്തത് ത്രയം എന്നൊരു സിനിമയാണ്. അതിന് ഇന്റര്‍വ്യൂ ഉണ്ടാകുമെന്ന് വിചാരിക്കണ്ട. സോളോ ഇന്റര്‍വ്യൂ ഞാന്‍ നിര്‍ത്തി. കുറെ ആര്‍ടിസ്റ്റുകള്‍ ഉള്ള സിനിമയാണ്. വീട്ടില്‍ ഭയങ്കര പ്രശ്‌നമാണ്. ഇനി കുറച്ച് കാലത്തേക്ക് ഇന്റര്‍വ്യൂ ഉണ്ടാകില്ല. ഇനി ഇന്റര്‍വ്യൂ കൊടുക്കേണ്ടെന്നാണ് വീട്ടിൽ നിന്നുള്ള മുന്നറിയിപ്പ്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം. ഇനി കുറച്ച് നാളത്തേക്ക് ലളിത ജീവിതമായിരിക്കും. ഇതുവരെ കൊടുത്ത ഇന്റര്‍വ്യൂകളിൽ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാൻ പറയുമോ എന്ന് അവർക്ക് പേടി. അതുകൊണ്ട് ഇന്റര്‍വ്യൂ ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകൾ ഒക്കെ ഇനി സിനിമയിലൂടെ പറയാം’, ധ്യാൻ ശ്രീനിവാസൻ പറ‍ഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button