
ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തെ തുടർന്ന് നടി സായ് പല്ലവിക്കെതിരെ പൊലീസിൽ പരാതി. പ്രാദേശിക ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായി നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബജ്രങ്ദൾ നേതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതും പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളും തമ്മിൽ ഒരു വ്യത്യാസവും കാണാനാകുന്നില്ലെന്ന് അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നു. നടിയുടെ പരാമർശം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, നടിക്കെതിരെ വലിയ തോതിലാണ് സൈബർ ആക്രമണം ഉണ്ടായത്.
വിവാഹ മോചനത്തോടെ അമ്മവീട്ടുകാര്‍ മംഗളകാര്യങ്ങളിൽ മാറ്റിനിര്‍ത്തി: നടി ഐശ്വര്യ
കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമർശം ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് ബജ്രങ്ദൾ നേതാക്കൾ പരാതി നൽകിയിരിക്കുന്നത്. അതേസമയം, നടിയ്‌ക്കെതിരായി പരാതി ലഭിച്ചിട്ടുണ്ടെന്നും വിവാദ വിഡിയോ പരിശോധിച്ച ശേഷം, തുടർ നടപടികൾ കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments