GeneralInterviewsLatest NewsMovie GossipsNEWS

‘രജിത് കുമാറുമായി ഇപ്പോഴും അടുപ്പമില്ല, എനിക്ക് താൽപ്പര്യമില്ല’: ഫുക്രു വെളിപ്പെടുത്തുന്നു

ബിഗ് ബോസ് രണ്ടാം സീസൺ ഏറെ അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ കടന്ന് പോയ സീസൺ ആയിരുന്നു. രജിത് കുമാർ, ആര്യ, ഫക്രു, രേഷ്മ, വീണ തുടങ്ങിയവർ ആയിരുന്നു സീസണിലെ മത്സരാർത്ഥികൾ. ഈ സീസണിൽ തുടക്കം മുതൽ ഒറ്റപ്പെടൽ സ്ട്രാറ്റർജി ആയിരുന്നു രജിത് കുമാർ ഉപയോഗിച്ചത്. വീട്ടിനുള്ളിലെ മറ്റ് മത്സരാർത്ഥികൾ ആരുമായും രജിത് കുമാർ അടുപ്പം പുലർത്തിയിരുന്നില്ല. ഇപ്പോഴിതാ, ബിഗ് ബോസിന് ശേഷം രജിത് കുമാറുമായി ഒരു അടുപ്പവും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഫുക്രു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

രജിത് കുമാർ ഒഴിച്ച് ബാക്കിയുള്ള എല്ലാവരുമായി ഇപ്പോഴും അടുപ്പമുണ്ടെന്ന് ഫുക്രു പറയുന്നു. സീസൺ കഴിഞ്ഞ് പുറത്തുവരുമ്പോൾ അതുവരെ വീടിനുള്ളിൽ അടി ഉണ്ടാക്കിയിരുന്നവർ പിന്നീട് സൗഹൃദപരമായി മുന്നോട്ട് പോകുന്നത് കണ്ടിട്ടുണ്ട്. അത്തരം ഒരു സൗഹൃദം രജിത് കുമാറുമായിട്ട് ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഫുക്രു ‘ഇല്ലെന്ന്’ മറുപടി നൽകിയത്.

Also Read:ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും ഒടിടിയിൽ റിലീസിനൊരുങ്ങുന്നു: തീയതി പുറത്ത്

‘രജിത് കുമാറുമായിട്ട് അടുപ്പം വെയ്ക്കാൻ ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് താൽപ്പര്യവുമില്ല. അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് തക്കതായ കാരണമുണ്ട്. ഇപ്പോൾ അത് പറയാൻ ആഗ്രഹിക്കുന്നില്ല. അയാൾ ഇല്ലാത്തപ്പോൾ അയാളുടെ കുറ്റം പറയുന്നത് പോലെ ആകും. നേർക്കുനേർ കാണുന്ന അവസരത്തിൽ ചോദിക്കും. മിണ്ടണമെന്നോ സൗഹൃദം പുതുക്കണമെന്നോ താൽപ്പര്യമില്ല. പുള്ളി കാരണം, ഞാനും എന്റെ കൂടെയുള്ളവരും ഇല്ലാത്ത കാര്യങ്ങൾക്ക് കുറെ അനുഭവിച്ചിട്ടുണ്ട്. പുള്ളി ഗെയിമിന് വേണ്ടി ചെയ്തതായിരിക്കും. അതെനിക്കറിയില്ല. രജിത് കുമാർ ഒഴിച്ച് ബാക്കി എല്ലാവരുമായി ഇപ്പോഴും അടുപ്പമുണ്ട്’, ഫുക്രു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button