കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി സുരേഷ്. സമകാലീന വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയാൻ ഗായത്രി മടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ, ഒരുപാട് തവണ ട്രോളർമാരുടെ ഇരയായിട്ടുണ്ട് ഗായത്രി. ഗായത്രി എന്ത് പറഞ്ഞാലും ട്രോൾ ആകുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കണം, മുഖ്യമന്ത്രി ട്രോളുകൾ നിരോധിക്കണം തുടങ്ങിയ ഗായത്രിയുടെ പ്രസ്താവനകളെല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും, ട്രോളുകൾ തന്നെ ബാധിച്ചതെങ്ങനെയെന്നും ഗായത്രി ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു.
സിനിമ ഇല്ലെങ്കിലും താന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നാണ് നടി പറയുന്നത്. തനിക്കെതിരായ ട്രോളുകള്‍ കാരണം പലപ്പോഴും ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്നും, ഒരു സുഹൃത്ത് കല്യാണത്തിന് തന്നെ വിളിച്ചില്ലെന്നും ഗായത്രി വിഷമത്തോടെ പറയുന്നു. പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ സൈബർ ആക്രമണം നേരിടേണ്ടി വന്നതിനെ കുറിച്ചും ഗായത്രി തുറന്നു പറയുന്നു.
ഗായത്രിയുടെ വാക്കുകൾ:
‘കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ആളുകൾ എന്തൊക്കെയാണ് തുറന്നു പറയുന്നത്? അതൊക്കെ ആളുകൾ ആ സെൻസിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്‌നമാകുന്നത്. സംഭവം ലാലേട്ടനൊന്നും അറിഞ്ഞിട്ടുണ്ടാകില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുൾ ടൈം ടൂർ അല്ലേ. ആലിയ ഭട്ട് എല്ലായിടത്തും പോയി രൺബീർ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോൾ എന്തായി? ഞാൻ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ ഭട്ടാണ് എന്റെ ധൈര്യം.
തുറന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? പ്രണവ് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണൽ കണക്ഷൻ ഒന്നും അല്ലല്ലോ. പ്രണവിനെ നേരിൽ കണ്ടാൽ പറയില്ല. എനിക്കങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ല. അഭിമുഖങ്ങളിൽ ചോദിക്കുന്നത് കൊണ്ട് പറയുന്നു എന്നെ ഉള്ളൂ. വീട്ടിൽ അമ്മ കല്യാണം ആലോചിക്കുന്നുണ്ട്. പക്ഷെ അറേഞ്ച് വിവാഹത്തോട് താൽപ്പര്യമില്ല.
ട്രോളുകൾ കാരണം ഞാൻ ഒറ്റപ്പെടൽ നേരിട്ടിട്ടുണ്ട്. ഒരു സുഹൃത്ത് കല്യാണത്തിന് വിളിച്ചില്ല. എന്നോട് സംസാരിക്കുന്നത് എന്തോ ഔദാര്യം പോലെയാണെന്നാണ് കരുതുന്നത്. അങ്ങനെയുള്ളവരെ ഞാൻ കട്ട് ചെയ്യും. ഇഷ്ടപ്പെടുന്നില്ലെങ്കിൽ വേണ്ട. ഒരുപാട് പേര് കോംപ്രമൈസിന് തയ്യാറാണോ എന്ന് ചോദിക്കാറുണ്ട്. അതിനൊന്നും ഞാൻ തയ്യാറല്ല. എന്റെ വില കളഞ്ഞ് ഒന്നിനും ഞാൻ തയ്യാറല്ല. ആലിയ ഭട്ടും ലാലേട്ടനും ട്രോൾ ചെയ്യപ്പെടുന്നവരാണ്. ഇവരൊക്കെ എക്സ്ട്രാ ഓർഡിനറി ആളുകളാണ്. ഞാൻ അടിപൊളി ആയത് കൊണ്ടാണ് എന്നെയും ട്രോളുന്നത് എന്ന് വിശ്വസിക്കാൻ തുടങ്ങി. ഞാൻ മണ്ടി ആയത് കൊണ്ടാകാം. പക്ഷെ, അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം. പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം. ഇന്റീമേറ്റ് സീന്‍ ചെയ്യണം. തന്റെ വാല്യൂസ് കളഞ്ഞ് ഒന്നിഞ്ഞും താന്‍ തയ്യാറല്ല.’, ഗായത്രി പറയുന്നു
Post Your Comments