CinemaGeneralLatest NewsMovie GossipsNEWS

‘ഞാൻ നല്ല കുട്ടിയായത് കൊണ്ട് ആരും ഇഷ്ടപ്പെടും, പ്രൊപ്പോസ് ചെയുന്നത് തെറ്റല്ല’: അമ്മയോട് ദിൽഷയ്ക്ക് പറയാനുള്ളത്

ബിഗ്ബോസ് കടുത്ത വാശിയേറിയ പോരാട്ടവുമായി 9 മത്സരാർഥികളുമായി മുന്നോട്ട് പോകുകയാണ്. ദിൽഷ, റിയാസ്, ബ്ലസ്‌ലി, സൂരജ്, വിനയ്, റോൻസൺ, ധന്യ എന്നിവരാണ് ഇപ്പോൾ വീട്ടിൽ ബാക്കിയുള്ളത്. അഖിൽ ആണ് അവസാനമായി പുറത്താക്കപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ മോർണിംഗ് ടാസ്കിൽ ദിൽഷ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്നായിരുന്നു മോര്‍ണിംഗ് ടാസ്കിന്റെ പേര്. ഇപ്പോൾ ഫോണിൽ കൂടെ സംസാരിക്കാൻ അവസരം കിട്ടിയാൽ ആരെ വിളിക്കും എന്നായിരുന്നു ബിഗ് ബോസ് ചോദിച്ചത്. ദിൽഷ തന്റെ അമ്മയെ ആയിരുന്നു വിളിച്ചത്.

Also Read:നടൻ ദിലീപിന് യു.എ.ഇ ഗോൾഡൻ വിസ

തന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ എല്ലാം കേട്ടശേഷമേ അമ്മ ഉറങ്ങുള്ളു. ഒരു ദിവസം വിളിച്ചില്ലെങ്കില്‍ എന്തോ ഒന്ന് മിസ്സ് ചെയ്തത് പോലെ ആയിരിക്കുമെന്ന് ദിൽഷ പറയുന്നു. അച്ഛന്‍ കുറേസമയം എന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് അമ്മയെ വിളിക്കുന്നത് എന്നാണ് ദിൽഷ പറഞ്ഞത്. ഫോണിൽ കൂടെ ദിൽഷ തന്റെ അമ്മയോട് (സാങ്കല്പികമായി) പറഞ്ഞത് ദിൽഷയുടെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. വളരെ ആത്മാർത്ഥതയുള്ള കുട്ടിയാണ് ദിൽഷയെന്നാണ് ഫാൻസ്‌ പറയുന്നത്.

‘അമ്മേ ദിലുവാണ്. ഞാന്‍ ബിഗ് ബോസില്‍ എഴുപത്തിയേഴാം ദിവസം കഴിഞ്ഞു. എന്നെ രണ്ടു പേര് പ്രപ്പോസ് ചെയ്തത് ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല അമ്മാ. ഒരു മനുഷ്യന് തോന്നുന്ന ഒരു കാര്യമാണ് ഒരാളെ പ്രപ്പോസ് ചെയ്യുക എന്ന്. ഒരാളുടെയടുത്ത് ഇഷ്ടം ആണ് എന്ന് പറയുകയെന്നത്. എനിക്ക് അവരുടയെടുത്ത് പറയാന്‍ പറ്റില്ല അങ്ങനെ പാടില്ല എന്ന്. വെറുതെ ഇങ്ങനെ കാര്യങ്ങളൊക്കെ ആലോചിച്ച് പ്രഷര്‍ ഒക്കെയായി ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കേണ്ട. വെറുതെ കരയാന്‍ നില്‍ക്കണ്ട, ഞാന്‍ ഇവിടെ നല്ലതായി പെര്‍ഫോം ചെയ്ത് സ്‌ട്രോംഗ് ആയി നില്‍ക്കും. പിന്നെ ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നും. അതുകൊണ്ട് അമ്മ ആ കാര്യത്തില്‍ വിഷമിക്കണ്ട. 100 ദിവസം കഴിഞ്ഞിട്ട് വിന്‍ ചെയ്തിട്ടേ ഞാന്‍ വരുന്നുള്ളൂ. ഹാപ്പിയായിട്ടിരിക്കുക’, ദിൽഷ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button