GeneralKollywoodLatest NewsNEWS

നയന്‍താരയ്ക്ക് കുട്ടികളുണ്ടാവില്ല, ഐവിഎഫ് വേണ്ടി വരും: ഡോക്ടറുടെ കമന്റിന് വിമര്‍ശനവുമായി ചിന്മയി

നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങനെ കുടുംബ ജീവിതം നയിക്കും

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായിക്കുകയാണ്. താരത്തിന്റെ വിവാഹ ഫോട്ടോകള്‍ക്ക് താഴെ വന്ന നെഗറ്റീവ് കമന്റിന് ചുട്ടമറുപടിയുമായി ഗായിക ചിന്മയി.

അറിവന്‍പന്‍ തിരുവല്ലവന്‍ എന്ന ഡോക്ടറാണ് നയന്‍താരയുടെ വിവാഹ ചിത്രത്തിന് മോശം കമന്റുമായി എത്തിയത്. ‘നടിയെന്ന നിലയ്ക്കുള്ള നയന്‍താരയുടെ കഴിവില്‍ എനിക്ക് യാതൊരു എതിരഭിപ്രായവുമില്ല, അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അമ്മൂമ്മയുടെ പ്രായത്തില്‍ കല്യാണം കഴിച്ച്‌ കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം ശരിയല്ല. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങനെ കുടുംബ ജീവിതം നയിക്കും. എങ്ങനെ കുട്ടികളുണ്ടാവും. ഇതിനായി ഐവിഎഫ് സെന്ററുകള്‍ നയന്‍താരയെ സഹായിക്കേണ്ടി വരും. ‘- ഇതായിരുന്നു നയന്‍താരയുടെ ചിത്രത്തിന് താഴെയുള്ള ഡോക്ടര്‍ അറിവന്‍പന്‍ തിരുവല്ലവന്റെ കമന്റ്.

read also: ‘മാമനിതൻ’ ജൂൺ 24 നു തിയേറ്ററുകളിൽ: പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതിയും ‘മാമനിതൻ’ ടീമും കൊച്ചിയിൽ എത്തുന്നു

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു കൊണ്ടാണ് ചിന്മയി മറുപടി നല്‍കിയത്. ഡോക്ടറായ ഒരാള്‍ തന്നെ സ്ത്രീവിരുദ്ധമായ കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ വേദനയുണ്ടെന്ന് ചിന്മയി ഇന്‍സ്റ്റ​ഗ്രാമിലൂടെ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button