GeneralLatest NewsNEWS

നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത്: അമൃത സുരേഷ്

സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റ് പങ്കുവെച്ച് ഗായിക അമൃത സുരേഷ്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. കറുത്ത വസ്ത്രമണിഞ്ഞ് ബെഡില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം അമൃത പങ്കുവച്ച വാക്കുകള്‍ വിമര്‍ശകര്‍ക്കു നേരെയാണ് നീളുന്നത്.

‘നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് നമ്മള്‍ സ്വയം പ്രതിരോധിക്കുന്നത്? അത് വിടു, ഒന്നും പറയണ്ട. അവരവര്‍ക്കിഷ്ടമുള്ളത് പോലെ നമ്മളെ അവര്‍ക്ക് വിധിക്കാന്‍ വിടുന്നത് രസമാണ്’ അമൃത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Read Also:- പുതിയ പാളത്തിൽ വണ്ടി ഓടി തുടങ്ങുകയാണ്, ചിലപ്പോൾ അതിരുകൾക്കും അപ്പുറം: ആര്‍ജെ രഘു

അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ സെല്‍ഫി ഗോപി സുന്ദര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ‘LOVE’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button