മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജാഫർ ഇടുക്കി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ താരം മലയാള സിനിമയിൽ സജീവമാണ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. നിരവധി സിനിമകളിൽ അഭിനയിക്കാറുണ്ടെങ്കിലും സിനിമകൾ കാണാറില്ലെന്നാണ് ജാഫർ ഇടുക്കി പറയുന്നത്.
ജാഫർ ഇടുക്കിയുടെ വാക്കുകൾ:
പതിനാറ് വർഷമായി ഞാൻ തിയേറ്ററിൽ പോയി സിനിമ കാണാറില്ല. ടിവിയിൽ പഴയ പടങ്ങൾ കാണാറുണ്ട്. പതിനാറ് വർഷങ്ങൾക്ക് ശേഷം എന്റെ പുതിയ ചിത്രം ഹെവൻ തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കും. ഹെവന്റെ റിലീസ് ദിവസം മറ്റൊരു സിനിമയുടെ ഷൂട്ടിങ് ഉണ്ട്. അതുകൊണ്ട് ഉറപ്പ് പറയാൻ പറ്റില്ല. കാണാൻ ശ്രമിക്കും.
ഞങ്ങൾ മൂന്ന് പേർ ഒരുമിച്ചായിരുന്നു പണ്ട് സിനിമ കണ്ട് കൊണ്ടിരുന്നത്. ഞാൻ, ഏട്ടൻ, എന്റെ ഒരു പെങ്ങളൂട്ടി. അവൾ 11 വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അവളുടെ വിവാഹ ശേഷം ഞങ്ങൾ ചെതറി. പിന്നെ സിനിമ കണ്ടിട്ടില്ല. ഇടക്ക് ഒരു മൂന്ന് സിനിമകൾ കണ്ടു. അവിടെയും ഇവിടെയും ഒക്കെയായി. അതു വലിച്ച് കേറ്റിക്കൊണ്ടുപോയി. വേറൊരു പ്രശ്‌നവും അല്ല. തിയേറ്ററിൽ പോവില്ല. വീട്ടിലിരുന്ന് പഴയ സിനിമകൾ കാണും.
Also Read: ബോളിവുഡിൽ അതിഥി വേഷത്തിൽ സൂര്യ: ഹിന്ദി സുരറൈ പോട്ര് ലൊക്കേഷൻ ചിത്രവുമായി താരം
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് ഒരുക്കുന്ന ചിത്രമാണ് ഹെവൻ. ചിത്രം ജൂൺ 17ന് തിയേറ്ററിലെത്തും.
Post Your Comments