ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് ഹോളിവുഡ് താരം ജോണി ഡെപ്പും മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിധി വന്നത്. കേസിൽ ഡെപ്പിനായിരുന്നു വിജയം. ഇപ്പോളിതാ, ഡെപ്പിനെതിരെ ആരോപണവുമായി ആംബർ ഹേഡ് രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ സാക്ഷി പറഞ്ഞവരെല്ലാം ഡെപ്പിൽ നിന്നും പണം വാങ്ങിയിരുന്നുവെന്നാണ് ഹേഡ് പറയുന്നത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹേഡിന്റെ പ്രതികരണം.
കേസിൻറെ വാദം ശരിയായ രീതിയിലല്ല നടന്നതെന്നും, ഡെപ്പ് തനിക്കെതിരെ കോടതിയിൽ ഹാജരാക്കിയ മുഴുവൻ ആളുകളും അദ്ദേഹത്തിൻറെ വാടക തൊഴിലാളികൾ ആണെന്നുമാണ് ഹേഡിന്റെ ആരോപണം. കൂടാതെ, കേസ് നടക്കുന്ന കാലയളവിൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് ശക്തമായ ആക്രമണങ്ങൾ ഉണ്ടായെന്നും ഹേഡ് പറയുന്നു. എന്നാൽ, കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി പറഞ്ഞ ജൂറിയെ കുറ്റപ്പെടുത്തില്ലെന്നും, വിധി അംഗീകരിക്കുന്നതായും നടി കൂട്ടിച്ചേർത്തു. മാനനഷ്ടക്കേസിൽ അന്തിമവിധി വന്നശേഷം ഇതാദ്യമായാണ് ഹേഡ് ഒരു മാധ്യമത്തെ അഭിമുഖീകരിക്കുന്നത്.
Also Read: തമിഴിൽ ചന്ദ്രമുഖി 2 വരുന്നു: രജനികാന്ത് ഇല്ല, പകരം രാഘവ ലോറൻസ്
ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവിലാണ് കേസിൽ ഹേഡിനെതിരെ വിധി വന്നത്. ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണം. ആംബർ ഹേഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി.
Post Your Comments