CinemaGeneralLatest News

പ്രചരിക്കുന്നത് വാസ്തവവിരുദ്ധം: ‘അക്വാമാൻ 2’വിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ആംബർ ഹേഡ്

മുൻ ഭർത്താവും ഹോളിവുഡ് നടനുമായ ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിന് പിന്നാലെ നടി ആംബർ ഹേഡ് വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട്, കേസിൽ ഡെപ്പിന് അനുകൂലമായ വിധി വരികയും ചെയ്തു. ഇതിന് ശേഷം ‘അക്വമാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നും ആംബർ ഹേഡിനെ ഒഴിവാക്കി എന്ന വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോളിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആംബർ ഹേഡ്.

വാർത്ത തീർത്തും അസംബന്ധം ആണെന്നാണ് നടി പറയുന്നത്. ‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’, എന്നാണ് നടി അഭ്യൂഹത്തെക്കുറിച്ച് പ്രതികരിച്ചത്. അതേസമയം, ഹേഡിനെ സിനിമയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് താരത്തിന് എതിരെ ഒരു ഭീമൻ ഹർജി നിലനിന്നിരുന്നു. ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസിൽ വിചാരണ നടക്കുന്ന സാഹചര്യത്തിലായിരുന്നു ഭീമൻ ഹർജി ഒരുങ്ങിയിരുന്നത്. വെബ്‌സൈറ്റിലൂടെ പ്രേക്ഷകരിൽ നിന്നും ഒപ്പ് ശേഖരണം നടത്തുന്ന രീതിയിലായിരുന്നു ഹർജി.

Also Read: ‘കടുവ’യിൽ പൃഥ്വിരാജിനൊപ്പം അതിഥി വേഷത്തിൽ മോഹൻലാൽ?

മേരാ രാജകുമാരിയായാണ് ആംബർ ഹേഡ് ‘അക്വാമാനി’ലെത്തിയത്. ജേസൺ മോമോ ആണ് ചിത്രത്തിലെ നായകൻ. ജെയിംസ് വാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിക്കോൾ കിഡ്മാൻ, വില്യം ഡിഫോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button