CinemaGeneralIndian CinemaLatest NewsMollywood

ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്നു: തല്ലുമാല റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഖാലിദ് തല്ലുമാലയുമായി എത്തുന്നത്. ചിത്രം ആഗസ്റ്റ് 12ന് തിയേറ്ററിൽ പ്രദർശനത്തിനെത്തും.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് സിനിമ നിർമ്മിക്കുന്നത്. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സിനിമയിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Also Read:‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം‘: ചരമദിനത്തിൽ വീണ്ടും ചർച്ചയായി സുശാന്തിന്റെ അവസാന പോസ്റ്റ്

തല്ലുമാലയിലെ ഈയിടെ റിലീസ് ചെയ്ത ‘കണ്ണിൽ പെട്ടോളെ….’ എന്നാരംഭിക്കുന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചത്. ദുബായിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ ഇരുപതുകാരനായിട്ടാണ് ടൊവിനോ എത്തുന്നത്. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തല്ലുമാല.

 

shortlink

Related Articles

Post Your Comments


Back to top button