BollywoodCinemaGeneralIndian CinemaLatest News

വ്യോമസേനയിൽ ചേരാൻ ആ​ഗ്രഹിച്ച് സിനിമയിൽ എത്തിയ സുശാന്ത്: ഓർമ്മകളിൽ ബോളിവുഡ്

ജൂൺ 14 എന്ന ദിവസം ഞെട്ടലോടെയാണ് ബോളിവുഡ് ആരാധകർ ഇന്നും ഓർക്കുന്നത്. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് ബോളിവുഡ് താരം സുശാന്ത് സിം​ഗ് രാജ്‌പുതിന്റെ വിയോഗവാർത്ത ബോളിവുഡിനെ കണ്ണീരിൽ ആഴ്ത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും താരത്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.

കടുത്ത വിഷാദരോഗമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് നടന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. സുശാന്തിന്റെ മരണത്തിന് ശേഷം നടന്ന അന്വേഷണത്തിൽ ബോളിവുഡിലെ സ്വജനപക്ഷപാതവും മയക്കുമരുന്ന് കേസുകളുമെല്ലാം വലിയ ചർച്ചയായിരുന്നു.

ബിഹാർ സ്റ്റേറ്റ് ഹാൻഡ്‌ലൂം കോർപറേഷനിലെ ടെക്‌നിക്കൽ ഓഫിസറായ കൃഷ്ണകുമാർ സിംഗിന്റേയും ഭാര്യ ഉഷാ സിംഗിന്റേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു സുശാന്ത്. ആസ്‌ട്രോ ഫിസിക്‌സിൽ അതീവ താത്പര്യമുണ്ടായിരുന്ന സുശാന്ത് ഫിസിക്സ് നാഷണൽ ഒളിമ്പ്യാഡിലെ വിജയിയാണ്. ബഹിരാകാശ യാത്രികനാകാനും തുടർന്ന് എയർ ഫോഴ്‌സ് പൈലറ്റാകാനുമായിരുന്നു സുശാന്തിന്റെ ആ​ഗ്രഹം. എന്നാൽ, ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായിരുന്ന സുശാന്ത് ബോളിവുഡിലേക്ക് ചുവട് മാറുകയായിരുന്നു.

Also Read: ‘ഇന്നത്തെ യൂത്ത് കോണ്ഗ്രസിന്റെ അവസ്ഥ’: ഒമർ ലുലു

സിനിമാ പാരമ്പര്യമില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള സാധാരണക്കാർക്കും ബോളിവുഡിൽ എത്തിച്ചേരാൻ സാധിക്കുമെന്നും സ്വപ്രയത്‌നത്താൽ സ്വന്തം ഇടം കണ്ടെത്താനാകുമെന്നും തെളിയിച്ച നടനായിരുന്നു സുശാന്ത്. ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ സുശാന്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൈപോ ചെ ആയിരിന്നു. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. ശുദ്ധ് ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറിയിൽ ധോണിയായി അഭിനയിച്ചതിലൂടെയാണ് താരത്തിന് കൂടുതൽ ആരാധകർ ഉണ്ടായത്.

shortlink

Related Articles

Post Your Comments


Back to top button