
അച്ഛന്റെ ചികിത്സാർത്ഥം അമേരിക്കയിലേക്ക് പറന്ന് നടൻ ചിമ്പു. തന്റെ പിതാവും നടനുമായ തെസിംഗു രാജേന്ദറിന്റെ ആരോഗ്യനിലയെക്കുറിച്ച് ചിലംബരശൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ‘അച്ഛന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അച്ഛന്റെ ശരീരത്തിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഡോക്ടർ തുടർ ചികിത്സ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്‘, ഇങ്ങനെയായിരുന്നു ചിമ്പു ട്വീറ്റ് ചെയ്തത്.
രാജേന്ദറിനെ തുടർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാനാണ് ചിമ്പു ആദ്യം അമേരിക്കയിലേയ്ക്ക് പോയിരിക്കുന്നത്. ചികിത്സയ്ക്കായി താരം സിംഗപ്പൂരിലേക്ക് പോകുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജേന്ദറിന് മെയ് 7 ന് കാർഡിയാക് അറസ്റ്റ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
തമിഴ് ചലച്ചിത്ര വ്യവസായത്തിലെ നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, ഛായാഗ്രാഹകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് ടി രാജേന്ദർ. ചിലംബരശൻ, കുരളരശൻ, ഇലകിയ എന്നിവരാണ് താരത്തിന്റെ മൂന്ന് മക്കൾ.
കാതൽ അഴിവതില്ലൈ, വീരസ്വാമി, സൊന്നാൽ താൻ കാതല തുടങ്ങിയ വിജയ ചിത്രങ്ങളിൽ അഭിനയിക്കുകയും എൺപതുകളിൽ ഒരേ തരൈ രാഗം, റെയിൽ പയനങ്ങൾ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് രാജേന്ദർ.
Post Your Comments