Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralIndian CinemaLatest News

‘എല്ലാ ദിവസവും എനിക്ക് നിന്നെ മിസ് ചെയ്യുന്നു’: സുശാന്തിന്റ ഓർമ്മകളിൽ റിയ ചക്രബർത്തി

ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് രണ്ടു വർഷം മുൻപ് ജൂൺ 14ന് പ്രിയനടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവിവരം പുറത്ത് വന്നത്. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരിക്കുമ്പോൾ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. താരത്തിന്റെ മരണം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു.

ഇപ്പോളിതാ, താരത്തിന്റെ രണ്ടാം ചരമവാർഷികത്തിൽ ഓർമ്മകുറിപ്പുമായി എത്തിയിരിക്കുകയാണ് മുൻ കാമുകിയും നടിയുമായ റിയ ചക്രബർത്തി. ‘നിന്നെ എനിക്ക് എല്ലാ ദിവസം മിസ് ചെയ്യുന്നു’, എന്നാണ് റിയ കുറിച്ചത്. സുശാന്തിനൊപ്പമുള്ള ചിത്രവും റിയ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിട്ട് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിലർ റിയയെ ആശ്വസിപ്പിക്കുമ്പോൾ മറ്റ് ചിലർ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്യുന്നത്.

Also Read: ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്നു: തല്ലുമാല റിലീസ് തീയതി പ്രഖ്യാപിച്ചു

സുശാന്തിന്റെ മരണം ബോളിവുഡിനെ വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. താരത്തിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ നടി റിയ ഉൾപ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കൾ അറസ്റ്റിലായിരുന്നു. മരിക്കുന്നതിന് മുൻപ് രാത്രി സുശാന്ത് റിയയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നെന്നും, പക്ഷേ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, അവസാന നാളുകളിൽ തങ്ങൾ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. ഇതിനിടിയിൽ സുശാന്ത് സ്ഥിരമായി ലഹരി വസ്‍തുക്കൾ ഉപയോഗിച്ചിരുന്നതായി റിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന്, സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. പിന്നീട്, റിയ  ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button