
നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ജി എസ് വിഘ്‍നേഷ് ഒരുക്കുന്ന ചിത്രമാണ് ‘ഒ 2’. വിഘ്‍നേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നയന്‍താരയ്‍ക്കൊപ്പം റിത്വിക്കും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലെന, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാഫർ ഇടുക്കിയുടെ ആദ്യ തമിഴ് ചിത്രമാണിത്.
ഇപ്പോളിതാ, ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘വാനം യാവും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് റിലീസായത്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം പകർന്ന ഗാനം പ്രദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. ധരണ്‍ കെ ആര്‍ ആണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്.
ശ്വസനസംബന്ധമായ അസുഖമുള്ള മകന്‍റെ അമ്മയാണ് നയന്‍താര ചിത്രത്തിൽ എത്തുന്നത്. ഒരു യാത്രയ്ക്കിടെ ഇവർ സഞ്ചരിക്കുന്ന ബസ് അപകടത്തില്‍പ്പെടുന്നതും ജീവവായുവിനായി യാത്രക്കാർ പ്രയാസപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
Also Read: മകൾക്കും മരുമകനുമായി സ്നേഹ സംഗീത വിരുന്നൊരുക്കി എ ആർ റഹ്മാൻ: താരസമ്പന്നമായി വിരുന്ന്
ഡ്രീം വാരിയര്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് പ്രഭുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയി ജൂണ്‍ 17ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.
Post Your Comments