തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ചെന്നൈ മഹാബലിപുരത്ത് വച്ച് ഇക്കഴിഞ്ഞ ജൂൺ 9നാണ് താരവിവാഹം നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, രജനികാന്ത്, അജിത്ത് തുടങ്ങി സിനിമാ – രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വിവാഹത്തിനെത്തിയിരുന്നു.
ഇപ്പോളിതാ, വിവാഹശേഷം നയൻതാര അഭിനയത്തിൽ ചില തീരുമാനങ്ങൾ എടുത്തുവെന്നാണ് സിനിമ വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇന്റിമേറ്റ് രംഗങ്ങളിൽ ഇനി നയൻതാര അഭിനയിക്കില്ല എന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. കൂടാതെ സ്വന്തം നിർമ്മാണ കമ്പനിയുടെ ചിത്രങ്ങളിലാകും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കാൻ നയൻസ് ആലോചിക്കുന്നതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. വിവാഹശേഷം ജീവിതം ആസ്വദിക്കാനാണ് ഈ ബ്രേക്ക് എന്നാണ് വിവരം. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ദമ്പതികൾ നടത്തിയിട്ടില്ല.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻസും വിക്കിയും വിവാഹ ജീവിതത്തിലേക്ക് കടന്നത്. 2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ ചിത്രം നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.
Post Your Comments