CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഗോപി സുന്ദറിനെയും അമൃതയെയും കുറിച്ച് ചോദ്യം: പ്രതികരിച്ച് അഭയ ഹിരൺമയി

കൊച്ചി: ഗായിക അഭയ ഹിരൺമയിയുമായുള്ള 9 വർഷം നീണ്ടു നിന്നിരുന്ന ലിവിംഗ് ടുഗതർ അവസാനിപ്പിച്ച്, സംഗീത സംവിധായകൻ ഗോപി സുന്ദർ കഴിഞ്ഞദിവസം അമൃത സുരേഷുമായി പുതിയ ജീവിതം ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന്, കഴിഞ്ഞ കുറേ ദിവസങ്ങളായി ഗോപി സുന്ദറിനെക്കുറിച്ചും അഭയ ഹിരണ്മയിയെക്കുറിച്ചും ആയിരുന്നു സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്തത്. എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് അഭയ ഹിരൺമയി മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവും ആയി എത്തിരിക്കുകയാണ് അഭയ ഹിരൺമയി.

അമൃത സുരേഷിനെക്കുറിച്ചും ഗോപി സുന്ദറിനെക്കുറിച്ചുമുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് അഭയ മറുപടി പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വർത്തകളെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ‘നോ കമന്റ്സ്’ എന്നായിരുന്നു അഭയ നൽകിയ മറുപടി.

പൂജയ്‌ക്ക് പകരം പാട്ട്: അഭയ ഹിരണ്മയി പാടി, ഒമർ ലുലുവിന്റെ ‘നല്ല സമയം’ തുടങ്ങി

ഒമർ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിന്റെ റെക്കോർഡിങ്ങിന് വേണ്ടി എത്തിയ സമയത്തായിരുന്നു അഭയയുടെ പ്രതികരണം. എന്നാൽ, ‘ആ കുട്ടി ഇവിടെ റെക്കോർഡിങ്ങിന് വന്നതാണ്. അവളുടെ മൂഡ് കളയാതിരിക്കുക’ എന്ന് ഒമർ ലുലു മാദ്ധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

അതേസമയം, ‘ഇതിൽ മൂഡിന്റെ പ്രശ്നമൊന്നുമില്ല. എനിക്ക് പറയാൻ താൽപര്യമില്ല. അതുകൊണ്ടാണ് സംസാരിക്കാത്തത്’ എന്ന് ഉടൻ തന്നെ അഭയ പ്രതികരിച്ചു. ‘മോശം കമന്റുകൾ ചെയ്യുന്ന ആളുകളോട് എന്തെങ്കിലും പറയാനുണ്ടോ?’ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘അവരോടൊക്കെ ഞാൻ എന്ത് പറയാനാണ് സഹോദരാ. എനിക്കറിയില്ല എന്ത് പറയണമെന്ന്. അങ്ങനെയുള്ളവർ കമന്റ് ചെയ്യട്ടെ’, എന്നായിരുന്നു താരത്തിനെ മറുപടി.

ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്നു: തല്ലുമാല റിലീസ് തീയതി പ്രഖ്യാപിച്ചു

ഉടൻ തന്നെ ഒമർ ലുലു വീണ്ടും ഇടപെട്ടു. ‘അവർ കമന്റ് ചെയ്യട്ടെ എങ്കിലല്ലേ നിങ്ങൾക്ക് റീച്ച് കിട്ടൂ’ എന്നായിരുന്നു ഒമറിന്റെ മറുപടി. ‘അത് സത്യം’ എന്ന് അഭയ പ്രതികരിച്ചു. ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷമുള്ള അഭയയുടെ ആദ്യത്തെ പ്രതികരണമായിരുന്നു ഇത്.

shortlink

Related Articles

Post Your Comments


Back to top button