വിവാഹശേഷം കൊച്ചിയിലെത്തിയ തെന്നിന്ത്യൻ താരദമ്പതികൾ മലബാർ രുചി തേടി പനമ്പിള്ളി നഗറിലെത്തി. ഞായറാഴ്ച കൊച്ചിയിലെ കെ.വി. നഗറിൽ പ്രവർത്തിക്കുന്ന ‘മന്ന’ റസ്റ്റോറന്റിലാണ് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും ഭർത്താവും സംവിധായകനുമായി വിഘ്‌നേഷ് ശിവനും എത്തിയത്. ഇരുവർക്കുമൊപ്പം നയൻതാരയുടെ അമ്മയും ഉണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് നയൻതാരയുടെ മാതാപിതാക്കൾ താമസിക്കുന്ന തേവരയിലെ ഫ്ളാറ്റിലേക്ക് ‘മന്ന’യിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അത് കഴിച്ച് രുചി ഇഷ്ടപ്പെട്ടാണ് താരദമ്പതികൾ അമ്മയ്ക്കൊപ്പം രാത്രി പത്തരയോടെ ‘മന്ന’യിൽ എത്തിയത്. ഏകദേശം രണ്ടുമണിക്കൂറോളം അവർ ഹോട്ടലിൽ ചെലവഴിച്ചു. ‘മന്ന’യിലെ സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം, പൊറോട്ടയും ചിക്കൻ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ബീഫ് നാടൻ ഫ്രൈ, നെയ്മീൻ മുളകിട്ടത്, നെയ്മീൻ തവ ഫ്രൈ, ‘മന്ന’ സ്പെഷ്യൽ മുഹബത്ത് ടീ തുടങ്ങിയ ഭക്ഷണ വിഭവങ്ങളാണ് നയൻതാരയും വിഘ്‌നേഷും ഓർഡർ ചെയ്തത്.
Also Read: സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെതിരെയുള്ള ട്രോളുകൾ ലജ്ജാകരം: പ്രതികരണവുമായി ലോകേഷ് കനകരാജ്
ഇഷ്ട താരങ്ങളുടെ വരവിന്റെ സന്തോഷം റസ്റ്റോറന്റ് ഉടമകൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താരപ്പൊലിമകളൊന്നും ഇല്ലാതെ വളരെ സാധാരണക്കാരായെത്തിയ ഇരുവരെയും ആദ്യം തിരിച്ചറിഞ്ഞില്ലെന്ന് ‘മന്ന’ ഉടമ ഇജാസ് പറഞ്ഞു.
Post Your Comments