CinemaGeneralIndian CinemaKollywoodLatest News

‘ആഗ്രഹ സാഫല്യത്തിനുള്ള ചാന്താട്ടം’: ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും

അടുത്തിടെയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹശേഷം ഇരുവരെയും കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം നയൻതാരയും വിഘ്നേഷും കേരളത്തിൽ എത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നയൻതാരയുടെ അമ്മയെ കാണാനും അനു​ഗ്രഹം വാങ്ങാനുമാണ് ഇരുവരും എത്തിയത്.

ഇപ്പോളിതാ, താരദമ്പതികൾ ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തിൽ ദർശനം നടത്തിയ വാർത്തയാണ് പുറത്ത് വരുന്നത്. രാവിലെ 11മണിയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ആഗ്രഹ സാഫല്യത്തിനുള്ള പ്രധാന വഴിപാടായ ചാന്താട്ടം നടത്താനാണ് നവദമ്പതികൾ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഉപഹാരം നൽകി താരങ്ങളെ ആദരിച്ചു.

Also Read: സ്വവർ​ഗാനുരാ​ഗം ചർച്ച ചെയ്യുന്നു: ഡിസ്‌നിയുടെ ലൈറ്റ്ഇയർ പ്രദർശനം സൗദി അറേബ്യ വിലക്കിയെന്ന് റിപ്പാേർട്ട്

കടുത്ത ദൈവവിശ്വാസികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിവാഹത്തിന് മുൻപേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു ഇരുവരും എത്തിയത്. എന്നാൽ, വിവാഹശേഷം ഇരുവരും നടത്തിയ തിരുപ്പതി ദർശനം വിവാ​ദങ്ങൾക്ക് കാരണമായിരുന്നു. ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് നടന്നതും ഫോട്ടോ ഷൂട്ട് നടത്തിയതുമായിരുന്നു വിവാദമായത്. ഇതിന് പിന്നാലെ ക്ഷേത്ര അധികൃതർക്ക് നൽകിയ കത്തിലൂടെ ഇരുവരും ക്ഷമാപണം നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button