ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി സംജിത് ചന്ദ്രസേനൻ ഒരുക്കുന്ന നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു. ജുൺ പന്ത്രണ്ട് ശനിയാഴ്ച്ച കോഴിക്കോട്ടാണ് ചിത്രീകരണം തുടങ്ങിയത്. പ്രശസ്ത സംവിധായകനായ വി എം വിനു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഹസീബ് മലബാർ, ജീവൻ നാസർ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പ് നൽകി.
പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങൾ ഒരുക്കി ശക്തമായ ഒരു കുടുംബ ചിത്രമായാണ് നമുക്കു കോടതിയിൽ കാണാം ഒരുങ്ങുന്നത്. ഹബീബ് ഫിലിംസ് എംജിസി പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ജയ് ഹോയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്.
പുതുമുഖം മൃണാളിനി ഗാന്ധിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ലാലു അലക്സ്, രഞ്ജിപണിക്കർ, ജോണി ആൻ്റണി, ജാഫർ ഇടുക്കി, സി ജോയ് വർഗീസ്, സുരയൂ രശ്മി ബോബൻ, സഫൽ അക്ബർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ നിഥിൻ രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയരംഗത്തെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യമാണ് ഈണം പകരുന്നത്. മാത്യു വർഗീസാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നിജിൽ ദിവാകർ ആണ് നിർമ്മാണ നിർവ്വഹണം. പിആർഒ വാഴൂർ ജോസ്.
Post Your Comments