Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaKollywoodLatest News

സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെതിരെയുള്ള ട്രോളുകൾ ലജ്ജാകരം: പ്രതികരണവുമായി ലോകേഷ് കനകരാജ്

തെന്നിന്ത്യൻ സിനിമാ ലോകത്തെ യുവസംവിധായകരിൽ പ്രധാനികളാണ് ലോകേഷ് കനകരാജും നെൽസൺ ദിലീപ്കുമാറും. ചുരുക്ക കാലം കൊണ്ട് സിനിമാ ലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്താൻ ഇരുവർക്കും കഴിഞ്ഞു. ലോകേഷ് സംവിധാനം ചെയ്ത വിക്രം റെക്കോഡുകൾ തകർത്ത് തിയേറ്ററിൽ പ്രദർശനം തടുരുകയാണ്. എന്നാൽ, ഈ അടുത്ത് നെൽസൺ സംവിധാനം ചെയ്ത വിജയ് ചിത്രം ബീസ്റ്റ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ നെൽസണെതിരെ ട്രോളുകളുടെ പെരുമഴയായിരുന്നു.

ഇപ്പോളിതാ, നെൽസണെതിരായ ട്രോളുകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. വിജയവും പരാജയവും എല്ലാവർക്കും ഉണ്ടാകുമെന്നും, നെൽസണെതിരായ ട്രോളുകൾ അവസാനിപ്പിക്കണമെന്നുമാണ് ലോകേഷ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യങ്ങൾ പറയുന്നത്. ‘നെൽസൺ ദിലീപ്കുമാറിനെക്കുറിച്ചുള്ള ഇന്റർനെറ്റ് ട്രോളുകളും തമാശകളും വളരെ ലജ്ജാകരമാണ്. വിജയവും പരാജയവും എല്ലാവർക്കും ഉണ്ടാകും. ഞാനും അദ്ദേഹവും വലിയ സുഹൃത്തുക്കൾ ആണ്. നെൽസൺ ദിലീപ്കുമാറിന് എതിരെയുള്ള ട്രോളുകൾ നിർത്താൻ ആരാധകർ തയ്യാറാകണം’, ലോകേഷ് പറഞ്ഞു.

Also Read: നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി, സിനിമയിൽ വലിയ പ്രശ്നങ്ങളുണ്ട്: സിബിഐ 5നെ കുറിച്ച് എൻ എസ് മാധവൻ

അതേസമയം, കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് ഒരുക്കിയ വിക്രം 300 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിന്റെ നിർമ്മാണം. ലോകേഷും രത്നകുമാറും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button