CinemaGeneralLatest NewsNEWS

മമ്മൂട്ടിയുടെ ഉൾക്കാഴ്ചയാണ് സേതുരാമയ്യർ, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്: കെ മധു

മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയവയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സിബിഐ 5. ചിത്രത്തെക്കുറിച്ച് സമ്മിശ്രാഭിപ്രായങ്ങളാണ് റിലീസിനു ശേഷം പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നത്. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ, ചിത്രത്തിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ കെ മധു.

‘മമ്മൂട്ടിയുടെ ഉൾക്കാഴ്ചയാണ് സേതുരാമയ്യർ. ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് ചെയ്തത്. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കൈയടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കൈയടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കൈയടിക്കുകയാണ്. ഒപ്പം എന്നെയും എസ്.എന്‍. സ്വാമിയെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ സൃഷ്ടിയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകരും കൂടെയാണ് കൈയടിക്കുന്നത്’.

‘ഈ പരമ്പരകളെല്ലാം തന്നെ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ഞങ്ങള്‍ ചെയ്ത സിനിമകളാണ്. ഇപ്പോഴും ഈ സിനിമക്കും യുവത്വത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ട്. അത് എവിടെയോ തച്ചുടക്കാന്‍, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്ന്, രണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു’.

Read Also:- പോലീസ് ത്രില്ലറുമായി സൗബിൻ: ‘ഇലവീഴാപൂഞ്ചിറ’ ഫസ്റ്റ് ലുക്ക് പുറത്ത്

‘അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീ ഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ജ​ഗതി ശ്രീകുമാറിനെ പറ്റി പറയാതിരിക്കാൻ സാധിക്കില്ല. അയ്യരും ചാക്കോയും വിക്രവും ജയിക്കാനായി ജനിച്ചവരാണ്. ചാക്കോയായി മുകേഷും ഈ ചിത്രത്തിൽ അഭിനയിച്ചു. ഒരുപാട് പേരുടെ പ്രാർഥന ഈ സിനിമയിലുണ്ട്’ സംവിധായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button