മലയാളികൾക്ക് ഏറെ പരിചിതമായ താര കുടുംബമാണ് നടി താര കല്യാണിന്റേത്. മകൾ സൗഭാഗ്യയും താര കല്യാണും ആരാധകരോട് കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ജഗദീഷ് അവതാരകനായ പണം തരും പടം പരിപാടിയില്‍ മുത്തശ്ശി സുബ്ബലക്ഷ്മി, ഭർത്താവ് അർജുൻ സോമശേഖർ, മകള്‍ സുദർശനയ്ക്കും അമ്മയ്ക്കും ഒപ്പം പങ്കെടുത്ത സൗഭാഗ്യ അച്ഛനെക്കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
പ്രണയത്തകർച്ച സൃഷ്ടിച്ച വേദനയിൽ നിന്നു കരകയറി വരുന്നതിനിടയിലായിരുന്നു അച്ഛന്റെ അപ്രതീക്ഷിത വിയോഗമെന്ന് സൗഭാഗ്യ പറയുന്നു. മികച്ചൊരു അച്ഛനായിരുന്നു അദ്ദേഹമെന്നും തന്റെ കുഞ്ഞിനും അതുപോലൊരു അച്ഛനെ ലഭിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും സൗഭാഗ്യ പറയുന്നു
read also: ‘എന്റെ നിരവധി മുസ്ലീം സുഹൃത്തുക്കള്‍ മദ്യപിക്കും പുകവലിക്കും പ്രീമാരിറ്റല്‍ സെക്‌സ് ചെയ്യും’: കങ്കണ
സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ:
‘മുന്‍പ് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. 5 വർഷമായി അതിന്റെ മോശം കാലത്തിലൂടെ കടന്നു പോകുകയായിരുന്നു. അതിനൊരു അവസാനമായി. മോശം കാലം കഴിഞ്ഞു. ഇനി നല്ല സമയം ആയിരിക്കും എന്നു കരുതിയപ്പോഴാണ് അച്ഛന്റെ വിയോഗം. മാനസികമായി അസ്വസ്ഥമായി ഇരിക്കുന്ന സമയത്ത് അച്ഛൻ കൂടി പോയതോടെ വലിയ ബുദ്ധിമുട്ടായി. പിന്നെ, അമ്മ കൂടെ ഉള്ളത് എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ അതിൽനിന്ന് പുറത്തു കടക്കാനായി.
അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ചു നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്‍ എന്നു വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ.
ഞാനൊരു 50 വയസ്സൊക്കെ വരെയേ കാണൂ. അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞു പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അതു പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നായിരിക്കും അച്ഛന്റെ മറുപടി. അതുകൊണ്ട് ഗർഭിണി ആയപ്പോൾ പെൺകുട്ടി ജനിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു’
Post Your Comments