Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest News

റോക്കട്രി: ദി നമ്പി ഇഫക്റ്റ് ട്രെയ്‌ലര്‍ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ചു

ആർ മാധവൻ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ നമ്പി നാരായണന്റെ കഥാപാത്രമായി എത്തുന്നതും ആർ മാധവൻ തന്നെയാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലർ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ നാസ്ഡാക് ബിൽബോർഡിൽ പ്രദർശിപ്പിച്ചു എന്ന വാർത്തയാണ് വരുന്നത്. മാധവൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ടൈംസ് സ്ക്വയറിലെ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന് പ്രദർശനം കാണുന്ന വീഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നമ്പി നാരായണനേയും മാധവനൊപ്പം വീഡിയോയിൽ കാണാം. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണ് ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നാസ്ഡാക്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നമ്പി നാരയണനും മാധവനും ഇപ്പോൾ അമേരിക്കൻ പര്യടനത്തിലാണ്. അമേരിക്കൻ പര്യടനത്തിനിടെ കഴിഞ്ഞ ദിവസം ഇരുവരും സുനിത വില്യംസിനെ കണ്ടിരുന്നു. അതിനിടെ ടെക്‌സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസില്‍ വില്ലിസ് ജൂണ്‍ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

Also Read: അമ്മയെ കണ്ട് അനു​ഗ്രഹം വാങ്ങാൻ താരദമ്പതികൾ: നയൻതാരയും വിഘ്നേഷും കേരളത്തിൽ

വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍ മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ ട്വന്റി സെവൻത്ത് ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എഴുപത്തി അഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയത്. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button