അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥയാണ് ചിത്രം പറഞ്ഞത്. മാനുഷി ഛില്ലാറായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. 2017ലെ മിസ് വേൾഡ് വിജയിയായ മാനുഷിയുടെ ആദ്യ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്.
ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഏറ്റവും മികച്ച അരങ്ങേറ്റമാണ് അക്ഷയ് കുമാറിനൊപ്പം സാമ്രാട്ട് പൃഥ്വിരാജിലൂടെ തനിക്ക് ലഭിച്ചതെന്നാണ് മാനുഷി പറയുന്നത്.
മാനുഷി ഛില്ലാറിന്റെ വാക്കുകൾ:
ഒരു പുതുമുഖ താരം എന്ന നിലയിൽ ഞാൻ അനുഭവിച്ചേക്കാവുന്ന ടെൻഷനുകളെപ്പറ്റിയും ,എനിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളെപ്പറ്റിയും അക്ഷയ് കുമാർ പൂർണ്ണ ബോധവാനായിരുന്നു. എനിക്ക് യാതൊരു വിധ പരിഭ്രാന്തിയോ ആശയക്കുഴപ്പമോ ഉണ്ടാകാത്ത രീതിയിൽ ആയിരുന്നു അദ്ദേഹം പെരുമാറിയത്. അക്ഷയ് കുമാറിനൊപ്പം സാമ്രാട്ട് പൃഥ്വിരാജിലൂടെ എനിക്ക് കിട്ടിയത് ഏറ്റവും മികച്ച അരങ്ങേറ്റമാണ്.
അക്ഷയ് കുമാറിനൊപ്പമാണ് ബോളിവുഡിൽ ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങൾ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിനൊപ്പം ചലച്ചിത്ര ലോകത്തേക്ക് എത്തുന്ന 22മത്തെ പുതുമുഖമാണ് ഞാൻ. 2001ൽ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെ ബിപാഷ ബസു, 2003ൽ പുറത്തിറങ്ങിയ അന്താസ് എന്ന ചിത്രത്തിലൂടെ ലാറാ ദത്ത, പ്രിയങ്ക ചോപ്ര എന്നിവരും, 2006ൽ പുറത്തിറങ്ങിയ ഗരം മസാലയിലൂടെ നീതു ചന്ദ്രയും അക്ഷയ് കുമാറിനൊപ്പം ബോളിവുഡിൽ അരങ്ങേറിയ യുവ താരങ്ങളാണ്.
Also Read: എനിക്ക് ലഭിച്ച ഏറ്റവും മികച്ച തുടക്കം: സാമ്രാട്ട് പൃഥ്വിരാജിനെ കുറിച്ച് മാനുഷി ഛില്ലാർ
അക്ഷയ് കുമാർ സെറ്റിൽ എത്തിക്കഴിഞ്ഞാൽ ചെയ്യുന്ന പ്രവർത്തികൾ ശ്രദ്ധയോടെ നിരീക്ഷിച്ചാൽ, അദ്ദേഹം എന്ത് കൊണ്ടാണ് ഇപ്പോൾ ഈ സ്ഥാനത്ത് എത്തിയത് എന്നതിനുള്ള ഉത്തരം ലഭിക്കും. അത്രക്ക് പ്രൊഫഷണൽ ആയാണ് അദ്ദേഹം ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്.
Post Your Comments