GeneralLatest NewsNEWSTV Shows

ഡിവോഴ്സ് കിട്ടിയിട്ട് ഇപ്പോൾ ഒരു എട്ടു, പത്തു വർഷമായി: കുടുംബജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മനീഷ

പള്ളിയിൽവച്ച് വിവാഹം നടത്തണമെന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് മനീഷ. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ മനീഷ മികച്ച ഒരു ഗായിക കൂടിയാണ്. മഴവിൽ മനോരമയിലെ പണം തരും പടമെന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടു വിവാഹജീവിതത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധനേടുന്നു. മക്കളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഭർത്താവ് എവിടെ എന്ന ചോദ്യം നേരിടാറുണ്ട്. അതിനോട് താൻ പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ, താൻ വിവാഹമോചിതയാണെന്ന് ഒരു പൊതു വേദിയിൽ ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് മനീഷ. പ്രണയവിവാഹമായിരുന്നുവെങ്കിലും കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതോടെ വേർപിരിയുകയായിരുന്നുവെന്ന് താരം പറയുന്നു.

read also: നടൻ ഡി ഫിലിപ്പ് നിര്യാതനായി

മനീഷയുടെ വാക്കുകൾ ഇങ്ങനെ:

‘ഞങ്ങൾ വളരെ ചുരുക്കം വർഷം കൊണ്ട് കല്യാണത്തിലേക്ക് എത്തി വളരെ പെട്ടെന്നു അത് അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരാണ്. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതു കൊണ്ട് വേർപിരി‍ഞ്ഞു. എന്നാൽ മക്കളുടെ അച്ഛനും അമ്മയുമായി ഞങ്ങൾ വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. പ്രശ്നങ്ങളുളള കുടുംബത്തിൽ നമ്മൾ അഡ്ജറ്റ് ചെയ്ത് ജീവിച്ചു പോകണം എന്നാണ് ആളുകൾ പറയുന്നത്. അതിനു കാരണമായി അവർ പറയുന്നത് മക്കളുടെ കാര്യമാണ്. എന്നാൽ അച്ഛനും അമ്മയും വഴക്കുകൂടി, മോശം വാക്കുകൾ ഉപയോഗിച്ച് മുന്നോട്ടു പോകുമ്പോൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത് മക്കളാണ്. അതിലും നല്ലത് വേർപിരിഞ്ഞ് പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകുന്നതല്ലേ.

read also: പെർഫോമൻസ് നന്നാക്കണമെന്ന് തോന്നിയിട്ടുണ്ട്, കരിയറിൽ ഇനിയാണ് നല്ല പിരിയഡ്: ആസിഫ് അലി

അദ്ദേഹം ക്രിസ്ത്യനും ഞാൻ ഹിന്ദുവുമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും എതിർപ്പായിരുന്നു. ഞാൻ ഇറങ്ങി പോവുകയാണുണ്ടായത്. ഞങ്ങളുടെ ജാതിയിൽ നിന്നു തന്നെ വേണമെന്നൊന്നും നിർബന്ധമുണ്ടായിരുന്ന ആളല്ല അച്ഛൻ. ‘നിന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ആൾക്ക് നിന്നെ നോക്കാനുള്ള പാങ്ങ് ഉണ്ടോ എന്ന് അറിയണം. അത് ഒരു അച്ഛന്റെ ബാധ്യതയാണ്. കടമയാണ്. അതു മാത്രമേ ഞാൻ നോക്കുന്നുള്ളൂ’ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. പക്ഷേ അവസാനം ആയപ്പോൾ അച്ഛന് വിഷമമായി. പെണ്ണ് ചോദിച്ച് അവർ വീട്ടിലേക്ക് വന്നിരുന്നു. പള്ളിയിൽവച്ച് വിവാഹം നടത്തണമെന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനോട് അച്ഛന് യോജിപ്പ് ഇല്ലായിരുന്നു. പള്ളിയിൽ വച്ചും വേണ്ട അമ്പലത്തിൽവച്ചും വേണ്ട. നമുക്ക് രണ്ടു കൂട്ടരെയും വിളിച്ച് ഒരു ഓഡിറ്റോറിയത്തിൽ നടത്താം എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷേ, പള്ളിയിൽ വച്ചു വേണമെന്ന് അവർക്ക് നിർബന്ധിച്ചു. അങ്ങനെയാണ് തർക്കം ഉണ്ടാവുന്നത്. അതിനുശേഷം െപാരുത്തക്കേടുകൾ വന്ന് ഇത്തരമൊരു സാഹചര്യമുണ്ടായപ്പോള്‍ ‘ഇത് അന്നേ തോന്നിയിരുന്നുവെന്നും പക്ഷേ അപ്പോൾ പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലെന്നും അതുകൊണ്ടാണല്ലോ ഇറങ്ങിപ്പോയതെന്നും’ അച്ഛൻ എന്നോട് പറഞ്ഞു. അച്ഛനും അമ്മയും അന്ന് പള്ളിയിൽ വന്ന് 25 പവൻ സ്വർണം സമ്മാനമായി തന്നു. അതിപ്പോഴും എന്റെ മനസ്സിലൊരു വേദനയാണ്. കാരണം ഞാന്‍ അവരെ വേദനിപ്പിച്ച് ഇറങ്ങി വന്നിട്ടു പോലും അവരെന്നെ വിട്ടു കളയാതെ ചേർത്തു നിർത്തി. ഡിവോഴ്സ് കിട്ടിയിട്ട് ഇപ്പോൾ ഒരു എട്ടു, പത്തു വർഷമായി’– മനീഷ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button