വിജയ്‍ക്കൊപ്പം അണിയറയിൽ ഒരുങ്ങുന്നത് മുഴുനീള ആക്ഷൻ ചിത്രമെന്ന് ലോകേഷ് കനകരാജ്: കാത്തിരിപ്പ് തുടങ്ങി ആരാധകർ

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ കുതിപ്പ് തുടരുകയാണ്. വിക്രമിന്റെ വന്‍ വിജയം കണ്ട ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലോകേഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. വിജയ്‍യെ നായകനാക്കിയാണ് ലോകേഷ് അടുത്ത ചിത്രം പ്രഖ്യാപിച്ചത്.

ഇപ്പോളിതാ, ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേഷന്‍ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും വരാനിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ലോകേഷ് കനകരാജ് തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്.

ബിഹൈന്‍ഡ് വുഡ്‌സ് സംഘടിപ്പിച്ച ഫാന്‍ മീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരിപാടിക്കിടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോളാണ് വിജയ് ചിത്രത്തെ കുറിച്ച് ലോകേഷ് പറഞ്ഞത്. ഇനി എപ്പോള്‍ ഒരു മുഴുനീള ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാം എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ഉടനെ തന്നെ അത്തരത്തില്‍ ഒരു ചിത്രം വരുന്നുണ്ട്. എന്റെ അടുത്ത ചിത്രം മുഴുനീള ആക്ഷന്‍ ചിത്രമായി ഒരുക്കാനാണ് തീരുമാനം‘, എന്നായിരുന്നു ലോകേഷിന്റെ മറുപടി.

Also Read: എനിക്ക് ലഭിച്ച ഏറ്റവും മികച്ച തുടക്കം: സാമ്രാട്ട് പൃഥ്വിരാജിനെ കുറിച്ച് മാനുഷി ഛില്ലാർ

അതേസമയം, കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതിന് മുമ്പായി ലോകേഷും സുഹൃത്തുകളും തിരുപ്പതിയിലെത്തി ദര്‍ശനം നടത്തിയിരുന്നു.

 

Share
Leave a Comment