മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫിന്റെ സിനിമ പ്രവേശനം. പിന്നീട് നിരവധി കഥാപാത്രങ്ങൾ ആസിഫിനെ തേടിയെത്തി. ജിസ് ജോയ് ഒരുക്കിയ ഇന്നലെ വരെയാണ് ഒടുവിൽ പുറത്തിറങ്ങിയ ആസിഫിന്റെ സിനിമ.
ഇപ്പോളിതാ, തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. കരിയറിൽ ഇനിയാണ് നല്ല പിരിയഡെന്നാണ് ആസിഫ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
ആസിഫ് അലിയുടെ വാക്കുകൾ:
സിനിമയിൽ 13 വർഷമായി എന്ന് പറയുന്നത് വലിയ കാര്യമാണ്. ഈ കാലയളവിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. 80തിലധികം സിനിമ ചെയ്തു. ഇത്രയും സംവിധായകരുടെ കൂടെ ഇത്രയും സിനിമകൾ ചെയ്യുകയാണ്. അത് ഒരു എക്സപീരിയൻസാണ്. ഇനിയങ്ങോട്ട് നല്ല പിരിയഡായിരിക്കുമെന്നാണ് വിചാരിക്കുന്നത്.
ആദ്യകാലത്ത് നല്ല സിനിമകൾ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പ്രാവിശ്യം ഫെയ്ലിയർ കണ്ടിട്ടുണ്ട്. അതിൽ നിന്നും പഠിച്ച കുഞ്ഞു കാര്യങ്ങളിൽ നിന്നും ഇപ്പോഴും സ്ട്രഗിൾ ചെയ്യുമ്പോൾ ശ്രദ്ധിക്കാറുണ്ട്, അന്ന് പറ്റിയ അബദ്ധം പറ്റാതിരിക്കാൻ. എന്നിട്ടും പറ്റാറുണ്ട്. ചില സമയത്ത് രക്ഷപ്പെടാറുണ്ട്. ഇത്രയും നാൾ സർവൈവ് ചെയ്യാൻ പറ്റി.
Also Read: നിമിഷ ഒന്ന് ചിരിച്ചു കണ്ടു, എന്റെ ജീവിതം ധന്യമായി: ശ്രദ്ധനേടി ഒരു തെക്കൻ തല്ലു കേസ് പോസ്റ്റർ
എന്റെ കൂടെയുള്ള ആളുകളെല്ലാം നല്ല സിനിമകൾ ചെയ്യുന്നു. ഒരുപാട് നല്ല പെർഫോമൻസസ് ചെയ്യുന്നു. അങ്ങനെ വന്നപ്പോഴാണ് ഞാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചത്. അങ്ങനെ ഒരു കോമ്പറ്റീഷൻ മൈന്റിൽ നിന്നാണ് ഞാൻ കുറച്ച് കൂടി നന്നാകണം എന്ന് തോന്നിയത്. എന്റെ പ്രായത്തിലുള്ള ആക്ടേഴ്സ് കൂടുതൽ ഇൻഡസ്ട്രിയിലേക്ക് വന്നപ്പോഴാണ് പെർഫോമൻസ് നന്നാവണമെന്ന് തോന്നിയത്. അവരുടെ സിനിമ കണ്ടു തുടങ്ങിയപ്പോഴാണ് ഞാൻ നന്നാവേണ്ടിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായത്.
Post Your Comments