CinemaGeneralIndian CinemaLatest NewsMollywood

അത് ചേരാത്ത ട്രൗസർ അല്ലല്ലോ, പന്തികേടില്ല: ഇച്ചായ വിളിയിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ ടൊവിനോയാക്ക് മറുപടി

മതം നോക്കി ആളുകളെ അഭിസംബോധന ചെയ്യുന്നതിൽ പന്തികേട് തോന്നിയിട്ടുണ്ടെന്ന് നടൻ ടൊവിനോ തോമസ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കിൽ ഏട്ടൻ എന്നും ഒക്കെ വിളിക്കുമ്പോൾ, അതിൽ എന്തോ ഒരു പന്തികേട്  തോന്നിയിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇപ്പോളിതാ, ടൊവിനോയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ  ശ്രീജിത്ത് പണിക്കർ. അങ്ങനെ വിളിക്കുന്നത് ആദരവും സ്നേഹവും ആണെന്ന് മാത്രമേ തനിക്ക് തോന്നിയിട്ടുള്ളൂ എന്നാണ് ശ്രീജിത്ത് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. ടൊവിനോ മറ്റ് നടന്മാരെ ചേട്ടാ എന്നും ഇക്കാ എന്നുമൊക്കെ അഭിസംബോധന ചെയ്തുകൊണ്ട് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ശ്രീജിത്ത് പങ്കുവെച്ചിട്ടുണ്ട്.

Also Read: തൃശ്ശൂരുകാർക്കിതാ ഒരു സന്തോഷ വാർത്ത: രാഗം തിയേറ്ററിൽ ലോകേഷ് കനകരാജും അനിരുദ്ധും എത്തും

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സിനിമാ നടൻ ടൊവീനോ തോമസിന്റെ ഒരു പ്രസ്താവന കാണാനിടയായി. ഒരാൾ ഹിന്ദു ആയതുകൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതുകൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ഞാനും ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്നേഹവും ആണെന്നു മാത്രമേ എനിക്കു തോന്നിയുള്ളൂ. തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി. ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്. എല്ലാം അതാത് മതത്തിൽ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലോ. പന്തികേടില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.

 

shortlink

Related Articles

Post Your Comments


Back to top button