ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വാർത്തകളിൽ നിറയുന്ന താരമാണ് സോനു സൂദ്. ഇപ്പോളിതാ, താരം സഹായമെത്തിച്ച നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെൺകുട്ടിയുടെ ശസ്ത്രക്രിയ വിജയകമായി പൂർത്തിയായെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആവശ്യമില്ലാത്ത കൈകാലുകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടന്നത്. ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നൽകിയ സോനു സൂദ് ചികിത്സയിലുടനീളം പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പെൺകുട്ടിക്കൊപ്പമുള്ള ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്. ‘അവളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. വീട്ടിലേക്ക് മടങ്ങിപോകാൻ അവൾ തയാറെടുക്കുകയാണ്’, സോനു സൂദ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
ബിഹാർ സ്വദേശിയായ ചൗമുഖി എന്ന പെൺകുട്ടിയെയാണ് നടൻ സഹായിച്ചത്. കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ചികിത്സാസഹായം നൽകാമെന്ന് അറിയിച്ചത്.
Also Read: നാഗ ചൈതന്യയുടെ ‘താങ്ക്യു’: ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു
മഹാമാരിക്കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വീടുകളിലേക്ക് പോകാൻ ബസ് അടക്കമുള്ള സംവിധാനങ്ങൾ സോനു സൂദ് ഏർപ്പെടുത്തിയിരുന്നു.
Post Your Comments